എട്ടാം ക്ലാസുകാരി മഹാലക്ഷ്മി ആദ്യമായി സ്കൂളിലെത്തി; കേക്കുമുറിച്ച് പാട്ടുപാടി സ്വീകരിച്ച് വിദ്യാര്‍ത്ഥികള്‍

By Jansen MalikapuramFirst Published Dec 2, 2019, 7:50 PM IST
Highlights

ചിരിച്ചുകളിച്ച് എട്ടാം ക്ലാസുകാരിയായ മഹാലക്ഷ്മി ആദ്യമായി സ്‌കൂളിലെത്തി. ഭിന്നശേഷിദിനത്തോട് അനുബന്ധിച്ചാണ് വീട്ടിലിരുന്ന പഠനം നടത്തിയിരുന്ന മഹാലക്ഷമി ആദ്യമായി സ്‌കൂള്‍ പടി ചവിട്ടിയത്.  

ഇടുക്കി: ചിരിച്ചുകളിച്ച് എട്ടാം ക്ലാസുകാരിയായ മഹാലക്ഷ്മി ആദ്യമായി സ്‌കൂളിലെത്തി. ഭിന്നശേഷിദിനത്തോട് അനുബന്ധിച്ചാണ് വീട്ടിലിരുന്ന പഠനം നടത്തിയിരുന്ന മഹാലക്ഷമി ആദ്യമായി സ്‌കൂള്‍ പടി ചവിട്ടിയത്.  അവളുടെ മുഖം നിറയെ ചിരിയായിരുന്നു. അപരിചിതമായ മുഖങ്ങള്‍ കണ്ടപ്പോള്‍ അവള്‍ പതറിയുമില്ല. പകരം സ്‌കൂളിലെ അന്തരീക്ഷം അവള്‍ ആസ്വദിക്കുകയായിരുന്നു.

മധുരം പങ്കുവച്ചും പാട്ടുപാടിയു അവളുടെ വരവ് മൂന്നാര്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആഘോഷമാക്കി. എട്ടാം ക്ലാസുകാരിയാണെങ്കിലും ആദ്യമായാണ് അവള്‍ സ്‌കൂളിലെത്തുന്നത്. ഭിന്നശേഷിക്കാര്‍ക്കായുള്ള സമഗ്ര ശിക്ഷാ കേരളത്തിന്റെ പ്രത്യേക പാഠ്യ പദ്ധതി പ്രകാരം ഇതുവരെയും അവള്‍ പഠിച്ചത്. ആഴ്ചയില്‍ രണ്ടു ദിവസം അധ്യാപകര്‍ വീട്ടിലെത്തും. 

ഡിസംബര്‍ മൂന്നിന് ആഘോഷിക്കുന്ന ലോകഭിന്നശേഷി ദിനത്തിനോടനുബന്ധിച്ചാണ് മഹാലക്ഷ്മിയെ സ്‌കൂളിലെത്തിച്ചത്. മൂന്നാര്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസിലെത്തിയ അവളെ കൂട്ടുകാര്‍ മധുരം നല്‍കിയാണ് വരവേറ്റത്. മഹാലക്ഷ്മിയെ സ്വീകരിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ പ്രത്യേകമായ ഗാനം തയ്യാറാക്കി ആലപിച്ചു. കേക്ക് മുറിച്ച് ലഭിച്ച അവസരം വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചതോടെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അതൊരു സന്ദേശമാവുകയും ചെയ്തു. 

സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ഭിന്നശേഷിക്കാര്‍ക്ക് അര്‍ഹമായ പരിഗണനയും സ്വീകാര്യതയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന ഭിന്നശേഷിദിനാചരം സ്‌കൂള്‍ അധിക്യകര്‍ സംഘടിപ്പിച്ചത്. സമഗ്ര ശിക്ഷാ കേരളം, ബിആര്‍സി എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. 

ഇതിന്റെ ഭാഗമായി നാളെ രാവിലെ ഒമ്പത് മണിക്ക് ഭിന്നശേഷി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ട് പഴയമൂന്നാറിലെ മൂലക്കടയില്‍ നിന്നും ദീപശിഖാറാലിയും പഴയമൂന്നാറിലെ ബിആര്‍സി യില്‍ വച്ച് ഭിന്നശേഷി ദിനാഘോഷവും നടത്തന്നുണ്ട്. 

"

click me!