ഒരു ബനിയനുള്ളിൽ ഇത്രയും രഹസ്യമോ! 'കാഷ് ബനിയനു'ള്ളിൽ 26.55 ലക്ഷം, പിടികൂടിയത് വാളയാര്‍ ചെക്ക്പോസ്റ്റിൽ

Published : Dec 14, 2023, 08:31 AM IST
ഒരു ബനിയനുള്ളിൽ ഇത്രയും രഹസ്യമോ! 'കാഷ് ബനിയനു'ള്ളിൽ 26.55 ലക്ഷം, പിടികൂടിയത് വാളയാര്‍ ചെക്ക്പോസ്റ്റിൽ

Synopsis

കെഎസ്ആര്‍ടിസി ബസിൽ നിന്നാണ് താനാജിയെ പിടികൂടിയത്.

പാലക്കാട്: പ്രത്യേക തരം ബനിയനുണ്ടാക്കി ശരീരത്തിൽ കെട്ടിയൊളിപ്പിച്ച് പണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മഹാരാഷ്ട്ര സ്വദേശി താനാജി ഷിൻഡെയാണ് പിടിയിലായത്. ഇയാളിൽ നിന്ന് 26.55 ലക്ഷം രൂപ പിടികൂടി. വാളയാറിലെ എക്സൈസ് ചെക് പോസ്റ്റിലെ പരിശോധനക്കിടെയാണ് വെറൈറ്റി കുഴല്‍പ്പണം കടത്ത് പിടികൂടിയത്. കെഎസ്ആര്‍ടിസി ബസിൽ സഞ്ചരിക്കുകയായിരുന്നു താനാജി.

ബനിയനിൽ രഹസ്യ അറകൾ തുന്നിപിടിപ്പിച്ചായിരുന്നു പണം കടത്ത്. ഇയാള്‍ കോയമ്പത്തൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് പണം കൊണ്ടുപോവുകയായിരുന്നു. ബനിയൻ വിദ്യ ഉപയോഗിച്ച് താനാജി ഇതിനു മുമ്പും  കുഴൽപണം കടത്തിയിട്ടുണ്ട്. ഇയാളെ തുടർ നടപടികൾക്കായി വാളയാർ പൊലീസിന് കൈമാറി.

ശമ്പളം നൽകാനില്ല, ടിവി എടുത്തോ; വീട്ടുജോലിക്കാരിയുടെ വീട്ടിൽ ടിവിയുമായെത്തി ദമ്പതികൾ സ്വർണം മോഷ്ടിച്ച് മുങ്ങി

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്