
കൊല്ലം: ആയൂരിൽ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ നാല് പ്രതികളിൽ ഒരാൾ കീഴടങ്ങി.ആയൂർ മലപ്പേരൂർ സ്വദേശി മോനിഷാണ് ചടയമംഗലം പോലീസിൽ കീഴടങ്ങിയത്. ഇനി മൂന്നുപേരെ കൂടി പിടികൂടാനുണ്ട്.
കഴിഞ്ഞ 18ാം തിയതി ട്യൂഷൻ കഴിഞ്ഞ് വന്ന മകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾ പെൺകുട്ടിയുടെ പിതാവിനെ മർദിച്ചത്. ഇതിൽ മനംനൊന്തായിരുന്നു പിതാവ് ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി
ഇടുക്കി സ്വദേശി ആൻസൺ,ആയൂർ സ്വദേശികളായ ഫൈസൽ ,നൗഫൽ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സംഭവം വിവാദമാകുകയും വാർത്തയാകുകയും ചെയ്തതോടെ ഭയന്ന് ഒളിവിൽ പോകുകയായിരുന്നുവെന്നാണ് കീഴടങ്ങിയ മോനിഷ് പൊലീസിനോട് പറഞ്ഞത്
ഏറ്റുമാനൂരില്‍ വീട്ടമ്മയുടെ വീട്ടില്‍ ബോധരഹിതനായി കാണപ്പെട്ട യുവാവിന്‍റെ മരണം കൊലപാതകമെന്ന് കുടുംബം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam