വിണ്ടുകീറിയ പാടങ്ങളിലേക്ക് വേനൽമഴ പെയ്തിറങ്ങി; കർഷകർക്ക് ആശ്വാസം

Published : May 13, 2024, 05:18 PM ISTUpdated : May 13, 2024, 05:19 PM IST
വിണ്ടുകീറിയ പാടങ്ങളിലേക്ക് വേനൽമഴ പെയ്തിറങ്ങി; കർഷകർക്ക് ആശ്വാസം

Synopsis

വേനൽ മഴയെത്തിയതോടെ കൃഷിയൊരുക്കം തുടങ്ങി. ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുന്ന പ്രവൃത്തിയുടെ ആദ്യഘട്ടത്തിലേക്ക് കർഷകർ കടന്നു.

പാലക്കാട്: ശക്തമായ വേനൽമഴ ലഭിച്ചതോടെ പാലക്കാടൻ പാടങ്ങൾ വീണ്ടും സജീവമായി. ഒന്നാം വിള നെൽ കൃഷിക്കുള്ള ഒരുക്കത്തിലാണ് കർഷകർ. പാടങ്ങളിൽ ആദ്യഘട്ട ഉഴുതുമറിക്കലാണ് നടക്കുന്നത്.

കടുത്ത വേനലിൽ വിണ്ടുകീറിയ പാടങ്ങളിലേക്കാണ് വേനൽമഴ പെയ്തിറങ്ങിയത്. കർഷകർക്ക് ആശ്വാസം. വേനൽ മഴയെത്തിയതോടെ കൃഷിയൊരുക്കം തുടങ്ങി. ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുന്ന പ്രവൃത്തിയുടെ ആദ്യഘട്ടത്തിലേക്ക് കർഷകർ കടന്നു.

ഒന്നാം വിള നെൽകൃഷിയ്ക്ക് ഒരുങ്ങേണ്ട സമയം വൈകി. അതിനാൽ ഇത്തവണ വിതയ്ക്കുന്നതിന് പകരം ഞാറ്റടി ഒരുക്കി നടാനാണ് നീക്കം. രണ്ട് ഇടമഴയാണ് പാലക്കാട് ഇതുവരെ ലഭിച്ചത്. കൂടുതൽ മഴ കിട്ടിയാൽ മണ്ണിനൊപ്പം കർഷകരുടെ മനസും തണുക്കും.

മൊബൈല്‍ ടവര്‍ നിര്‍മാണം നിർത്തിവെപ്പിച്ചു; അറിഞ്ഞത് ജെസിബി കൊണ്ടുവന്ന് ഭീമന്‍ കുഴി എടുത്തപ്പോഴെന്ന് ഭൂവുടമകൾ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൂട്ടിക്കിടന്ന വീട്ടിലെ കറന്റ് ബിൽ എടുക്കാൻ എത്തിയപ്പോൾ കണ്ടത് പൂട്ടുതകർത്ത നിലയിൽ, നഷ്ടപ്പെട്ടത് ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രാഭരണം
പൊലീസുണ്ടോ വിടുന്നു... പരിശോധിച്ചത് 500-ഓളം സിസിടിവി ദൃശ്യങ്ങൾ; യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തി മുങ്ങിയ കൗമാരക്കാർ പിടിയിൽ