പുല്ലഴിയിൽ സൂര്യകാന്തി വിളവെടുത്തു; പരീക്ഷണം വൻ വിജയം

By Web TeamFirst Published Feb 20, 2019, 2:35 PM IST
Highlights

ആയിരത്തോളം സൂര്യകാന്തിപ്പൂക്കൾ പൂത്ത് വിടർന്നതോടെ പുല്ലഴിയിൽ കാഴ്ചക്കാരുടെ തിരക്കാണ്

തൃശ്ശൂർ: തൃശ്ശൂർ പുല്ലഴിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സൂര്യകാന്തിക്കൃഷി വിജയം. ആയിരത്തോളം സൂര്യകാന്തികൾ വിളവെടുത്തു. ആയിരത്തോളം സൂര്യകാന്തിപ്പൂക്കൾ പൂത്ത് വിടർന്നതോടെ പുല്ലഴിയിൽ കാഴ്ചക്കാരുടെ തിരക്കാണ്. 

900 ഏക്കറുള്ള നെൽക്കൃഷിയുടെ വരമ്പുകളിലാണ് പച്ചക്കറികളും സൂര്യകാന്തിയും കൃഷി ചെയ്തത്. മഴക്കാലത്ത് വെള്ളം കയറിക്കിടക്കുന്നതിനാൽ വരമ്പിലടക്കം വളക്കൂറുണ്ട്. സൂര്യകാന്തിയെക്കൂടാതെ ഉള്ളിയും പാവലും വെണ്ടയും വെള്ളരിയുമെല്ലാം വിളവെടുത്തു

100 കിലോയോളം എണ്ണ സൂര്യകാന്തിയിൽ നിന്ന് ഉൽപാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. വിദഗ്ധർ കഴിഞ്ഞ ദിവസം പൂക്കൾ പരിശോധിച്ചിരുന്നു. ഇത്തവണത്തെ പരീക്ഷണം ഗംഭീര വിജയമായതോടെ വരും വർഷങ്ങളിൽ പുല്ലഴിയിലെ പാടങ്ങൾ സൂര്യകാന്തിപ്പൂക്കൾ കൊണ്ട് നിറയും.

click me!