
വളാഞ്ചേരി: ദേശീയപാത വട്ടപ്പാറ പ്രധാന വളവിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. അപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി വളാഞ്ചേരി പൊലീസും, വളാഞ്ചേരി നഗരസഭയും സംയുക്തമായി വട്ടപ്പാറയിൽ വിവിധ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.
ഇറക്കത്തിലെ പ്രധാന വളവുകളിൽ വിവിധ നീലയും, ചുവപ്പും ഇടകലർന്ന ശക്തിയേറിയ തിളങ്ങുന്ന ലൈറ്റുകൾ സ്ഥാപിച്ചു. ഇതര സംസ്ഥാനത്തെ ദേശീയപാതകളിൽ കാണപ്പെടുന്ന തരത്തിലുള്ള ഫ്‌ളാഷ്ലൈറ്റ് ബ്ലിങ്കറുകളാണ് ഇറക്കത്തിൽ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചത്.
വിവിധ ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ പ്രവർത്തനം ആരംഭിക്കുന്ന തോടുകൂടി പ്രധാന വളവിലെ അപകടങ്ങൾക്കിടയാകുന്ന സാഹചര്യങ്ങൾ കണ്ടെത്താൻ സാധിക്കും. അമിതവേഗതയിൽ വരുന്ന വാഹനങ്ങൾ, ഗതാഗത നിയമം തെറ്റിച്ചു വരുന്ന വാഹനങ്ങൾ എന്നിവ കണ്ടെത്താനും പൊലീസിന് സാധിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam