മെഡിക്കല്‍ കോളേജ് ഒ പി ബ്ലോക്കിന് മുന്നില്‍ നിര്‍ത്തിയിട്ട ആരോഗ്യ വകുപ്പ് വാനില്‍ വടിവാള്‍; കസ്റ്റഡിയിലെടുത്തു, വാള്‍ തുരുമ്പെടുത്ത നിലയില്‍

Published : Jul 14, 2026, 02:49 PM IST
sword

Synopsis

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ വര്‍ഷങ്ങളായി നിര്‍ത്തിയിട്ടിരുന്ന ആരോഗ്യ വകുപ്പിന്റെ വാനില്‍ നിന്ന് തുരുമ്പിച്ച നിലയിലുള്ള വടിവാള്‍ കണ്ടെടുത്തു.

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ വര്‍ഷങ്ങളായി നിര്‍ത്തിയിട്ടിരുന്ന ആരോഗ്യ വകുപ്പിന്റെ മിനി വാനില്‍ നിന്നും വടിവാള്‍ കണ്ടെടുത്തു. ഒ. പി ബ്ലോക്കിന് മുന്‍പില്‍ കട്ടപ്പുറത്തായ നിലയില്‍ കിടന്നിരുന്ന വാനിന്റെ സീറ്റിനടിയിലായാണ് വാള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

48 സെന്റീമീറ്റര്‍ നീളവും മൂന്നര സെന്റീമീറ്റര്‍ വീതിയുമുള്ള വാളിന്റെ മൂര്‍ച്ചയുള്ള ഭാഗം തുരുമ്പെടുത്ത നിലയിലായിരുന്നു. ആശുപത്രിയിലെത്തിയ ആളാണ് വാനിനകത്തേക്ക് നോക്കിയപ്പോള്‍ സീറ്റിനടിയില്‍ വടിവാള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇയാള്‍ ഉടന്‍ തന്നെ വിവരം ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ അറിയിക്കുകയും, തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. മഞ്ചേരി പൊലീസ് സ്ഥലത്തെത്തി വടിവാള്‍ കസ്റ്റഡിയിലെടുത്തു. 

മാലിന്യങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വാള്‍. ഇത് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത വകുപ്പ് 106 പ്രകാരം പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. വടിവാള്‍ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും സംഭവത്തിന് പിന്നില്‍ ആരെങ്കിലുമുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അകന്നുകഴിയുന്ന ഭാര്യയെ കാണാനെത്തിയത് പുലർച്ചെ, വഴക്ക്; ഭാര്യാസഹോദരന് നേരേ എയർ​ഗണ്ണിൽനിന്ന് വെടിയുതിർത്തു; പ്രതി പിടിയിൽ
ചാലിയാറിന്‍റെ കൈവഴിയിൽ വിഷം കലക്കി മീൻപിടുത്തം; മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി