ദേശീയ അധ്യാപക പരിഷത്ത് ജില്ലാ പ്രസിഡന്‍റായിരുന്ന അധ്യാപകൻ പോക്സോ കേസിലെ പ്രതി; പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

By Web TeamFirst Published Oct 6, 2022, 9:27 PM IST
Highlights

കഞ്ഞിക്കുഴിയിലെ സ്വകാര്യ സ്കൂളിൽ അധ്യാപകനായിരുന്ന പ്രതി എൻ എസ് എസ് ക്യാമ്പിൽ പങ്കെടുക്കുമ്പോഴാണ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയത്

ഇടുക്കി: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ പോയ അധ്യാപകൻ പൊലീസിൽ കീഴടങ്ങി. ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പ്രതി കീഴടങ്ങിയത്. പ്രതിയായ അധ്യാപകൻ ഹരി ആർ വിശ്വനാഥനെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഒളിവിലായിരുന്ന പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യം ലഭിയ്ക്കാതെ വന്നതോടെ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

കഞ്ഞിക്കുഴിയിലെ സ്വകാര്യ സ്കൂളിൽ അധ്യാപകനായിരുന്ന പ്രതി എൻ എസ് എസ് ക്യാമ്പിൽ പങ്കെടുക്കുമ്പോഴാണ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയത്. കഞ്ഞിക്കുഴി സി ഐ ക്ക് മുൻപിലാണ് പ്രതി കീഴടങ്ങിയത്. ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡന്‍റായിരുന്നു ഹരി ആ‍ർ വിശ്വനാഥ്. സമാനമായ  സംഭവങ്ങളിൽ ഇയാൾ മുൻപും ആരോപണ വിധേയനായിരുന്നു. കേസ് ഒതുക്കി തീർക്കാൻ വിദ്യാർത്ഥിനിയുടെ സഹപാഠിയുമായി ഹരി ഫോണിൽ സംസാരിക്കുന്നത് പുറത്തായിരുന്നു. പ്രതിയെ തൊടുപുഴ പോക്സോ കോടതിയിൽ ഹാജരാക്കി.

തെളിവ് എവിടെ? കാപ്പൻ ജയിലിലായിട്ട് രണ്ട് വർഷം; അവകാശ സംരക്ഷണ ദിനമായി ആചരിച്ച് പത്രപ്രവർത്തക യൂണിയൻ

കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷൻ അതി‍ർത്തിയിലുള്ള സ്കൂളിൽ വച്ചായിരുന്നു അധ്യാപകൻ വിദ്യാ‍ത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. പെൺകുട്ടികൾ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിഞ്ഞു നോക്കുന്നത് കുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഒളിഞ്ഞുനോട്ടം കണ്ടെത്തിയ പെൺകുട്ടി ചോദ്യം ചെയ്തത് ഇയാൾക്ക് ഇഷ്ടമായില്ല. ഈ കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും മോശം ഭാഷ ഉപയോഗിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു ഹരി. മാത്രമല്ല ഇയാൾ മറ്റൊരു കുട്ടിയെ കടന്നു പിടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഓഗസ്റ്റ് മാസത്തിലായിരുന്നു എൻ എസ് എസ് ക്യാമ്പ്. 12 ാം തിയതി മുതൽ 18 ാം തിയതി വരെ നടന്ന എൻ എസ് എസ് ക്യാമ്പിനിടയിൽ നടന്ന സംഭവം പുറത്തറിഞ്ഞത് 20 ാം തിയതിയായിരുന്നു.

കൊല്ലത്തെ 'ലണ്ടൻ' ബസിൽ അടിയന്തര പരിശോധന, നിയമലംഘനം നിരവധി; ഉടനടി നടപടി, പോളി ടെക്നിക്ക് വിനോദയാത്ര തടഞ്ഞു

click me!