
കായംകുളം: അമിത വേഗതയിൽ അലക്ഷ്യമായി ഓവർ ടേക്ക് ചെയ്ത കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് സ്വകാര്യ സ്കൂൾ അധ്യാപിക മരിച്ചു. കായംകുളം എസ്. എൻ ഇൻറർനാഷണൽ സ്കൂളിലെ അധ്യാപികയായ ഭഗവതിപടിയിൽ വാടകക്ക് താമസിക്കുന്ന ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തിൽ സുമമാണ് മരിച്ചത്. തട്ടാരമ്പലം റോഡിൽ തട്ടാവഴി ജങ്ഷനിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
കായംകുളത്തേക്ക് വരികയായിരുന്ന സുമം. പിന്നാലെ വന്ന ബസിനെ മറികടക്കുന്നതിനിടയിൽ സ്കൂട്ടറിന്റെ ഹാൻഡിൽ തട്ടി മറിഞ്ഞുവീഴുകയും ബസിന്റെ പിന്നിലെ ടയർ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടി ചിതറിയാണ് തലയിലൂടെ ബസ് കയറി ഇറങ്ങിയത്. അപകടത്തിന് ശേഷം ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. സുമത്തിന്റ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പത്തനംതിട്ട കുടപ്പാറയിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ, കാൽപ്പാടുകൾ പരിശോധിച്ച് സ്ഥിരീകരിക്കും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam