'പൂജ നടത്തി, പക്ഷേ വീട്ടിലെ ബാധ ഒഴിഞ്ഞില്ല'; പാലക്കാട് പൂജാരിക്ക് ക്രൂര മർദ്ദനം, 4 യുവാക്കൾ അറസ്റ്റിൽ

Published : Aug 25, 2025, 09:26 PM IST
black magic law

Synopsis

ബാധ ഒഴിപ്പിക്കാൻ നടത്തിയ പൂജക്ക് ഫലമുണ്ടായില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

പാലക്കാട്: വീട്ടിൽ പൂജ നടത്തിയ ശേഷം ബാധ ഒഴിഞ്ഞില്ലെന്നാരോപിച്ചു പൂജാരിയ്ക്ക് മർദ്ദനം. പാലക്കാട് വീഴുമല ക്ഷേത്രത്തിലെ പൂജാരി സുരേഷിനാണ് മർദനമേറ്റത്. രജിൻ, വിപിൻ, പരമൻ എന്നിവരാണ് പൂജാരിയെ മർദ്ദിച്ചത്. ഇവരെ ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. സുരേഷ് പ്രതികളുടെ ബന്ധു വീട്ടിൽ ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ പൂജ നടത്തിയിരുന്നു. ഈ പൂജക്ക് ഫലമുണ്ടായില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ആലത്തൂരിൽ സുരേഷ് ഒരു പ്രാർത്ഥനാലയം നടത്തി വരുകയായിരുന്നു. പൂജകളും മറ്റും നടത്തുന്ന ഇയാളെ അടുത്തിടെ പ്രതികളിലൊരാളുടെ ബന്ധു പൂജ നടത്താൻ ക്ഷണിച്ചിരുന്നു. ഇവരുടെ ആവശ്യപ്രകാരം വീട്ടിലെത്തിയ സന്തോഷ് ബാധ ഒഴിപ്പിക്കൽ പൂജ നടത്തുകയും ചെയ്തു. എന്നാൽ പൂജ ഫലം കണ്ടില്ലെന്ന് ആരോപിച്ച് ഇവരുടെ ബന്ധുവായ യുവാവും സുഹൃത്തുക്കളും പൂജാരിയെ മർദ്ദിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം
'കാർ ബൈക്കിന് സൈഡ് നൽകിയില്ല, വണ്ടിയിൽ തട്ടാൻ ശ്രമിച്ചു'; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ