
കോഴിക്കോട്: പത്തു വയസുകാരിയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് 79 വര്‍ഷം കഠിന തടവ്. കോഴിക്കോട് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയാണ് തൊട്ടില്‍പ്പാലം സ്വദേശി ബാലനെ ശിക്ഷിച്ചത്. യുപി സ്കൂള്‍ വിദ്യാര്‍ത്ഥിനി നേരിട്ട കൊടിയ പീഡനം അധ്യാപികയാണ് ആദ്യം അറിഞ്ഞത്. തൊട്ടില്‍പാലം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.പെണ്‍കുട്ടിയെ പ്രതി നിരന്തരം ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. 79 വര്‍ഷം കഠിന തടവിന് പുറമേ 1,12,000 രൂപ പിഴയും അടയ്ക്കണം . കേസില്‍ പ്രോസിക്യൂഷന്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam