45 ലക്ഷത്തിന്‍റെ സ്വര്‍ണ്ണക്കട്ടി പൊലീസിൽ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവർ

Published : Sep 05, 2018, 11:56 PM ISTUpdated : Sep 10, 2018, 03:24 AM IST
45 ലക്ഷത്തിന്‍റെ സ്വര്‍ണ്ണക്കട്ടി പൊലീസിൽ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവർ

Synopsis

ഓട്ടോയില്‍ കയറിയ യാത്രക്കാരന്‍ മറന്നുവച്ച 1.491 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണക്കട്ടി പൊലീസിൽ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവര്‍.  പയ്യാനക്കല്‍ ചാമുണ്ടി വളപ്പ് ഡ്രൈവര്‍ ഹൗസില്‍ ബഷീറാണ് (50) തന്‍റെ ഓട്ടോയില്‍ യാതക്കാരന്‍ മറന്നു വച്ച  സ്വർണക്കട്ടി പൊലീസില്‍ ഏല്‍പ്പിച്ചത്. 

കോഴിക്കോട്: ഓട്ടോയില്‍ കയറിയ യാത്രക്കാരന്‍ മറന്നുവച്ച 1.491 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണക്കട്ടി പൊലീസിൽ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവര്‍.  പയ്യാനക്കല്‍ ചാമുണ്ടി വളപ്പ് ഡ്രൈവര്‍ ഹൗസില്‍ ബഷീറാണ് (50) തന്‍റെ ഓട്ടോയില്‍ യാതക്കാരന്‍ മറന്നു വച്ച  സ്വർണക്കട്ടി പൊലീസില്‍ ഏല്‍പ്പിച്ചത്. 

ഇന്ന് പാളയം കമ്മത്ത് ലൈനില്‍ നിന്ന് ബഷീറിന്‍റെ കെ.എല്‍. 11 ബി.സി 8451 നമ്പര്‍ ഓട്ടോയില്‍ കയറിയ യാത്രക്കാരനാണ് സ്വര്‍ണക്കട്ടി മറന്നുവച്ചത്. തുടര്‍ന്ന് ബഷീര്‍ സ്വര്‍ണക്കട്ടി ടൗണ്‍ പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സ്വര്‍ണക്കട്ടിക്ക് ഏകദേശം 45 ലക്ഷം രൂപ വിലവരുമെന്ന് ടൗണ്‍ എസ്.ഐ പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം