പ്രളയത്തിൽ പാലം തക‍ർന്നു, സ്കൂൾ യാത്ര ദുരിതം, വയനാട്ടിൽ പാലത്തിനായി വിദ്യാർഥികൾ സമരത്തിൽ

Published : Nov 01, 2021, 10:36 AM IST
പ്രളയത്തിൽ പാലം തക‍ർന്നു, സ്കൂൾ യാത്ര ദുരിതം, വയനാട്ടിൽ പാലത്തിനായി വിദ്യാർഥികൾ സമരത്തിൽ

Synopsis

2019 ലെ പ്രളയത്തിലാണ് പാലം തക‍ർന്നത്. പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയെങ്കിലും ന‍പടി ഉണ്ടായില്ല...

കൽപ്പറ്റ: വയനാട് പനമരം ഇഞ്ചിമലക്കടവിൽ പ്രളയത്തിൽ തകർന്ന പാലം പുനർനിർമിക്കാത്തതിൽ പ്രതിഷേധിച്ച് സ്കൂൾ തുറക്കൽ ദിനത്തിൽ വിദ്യാർഥികളുടെ സമരം. പാലം തകർന്നതോടെ സ്കൂളിലെത്താൻ വിദ്യാർഥികളുടെ യാത്ര ചങ്ങാടത്തിലൂടെ എട്ട് കിലോമീറ്റർ ചുറ്റിവളഞ്ഞാണ്. ഇതോടെയാണ് സ്കൂൾ തുറക്കുന്ന ദിവസം തന്നെ വിദ്യാ‍ർത്ഥികൾ സമരം തുടങ്ങിയത്.

2019 ലെ പ്രളയത്തിലാണ് പാലം തക‍ർന്നത്. പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയെങ്കിലും ന‍പടി ഉണ്ടായില്ല. ഇതോടെ 50 ഓളം കുട്ടികളാണ് സ്കൂളിൽ പോകാതെ സമരം നടത്തുന്നത്. ചങ്ങാടത്തിലൂടെ സാഹസികമായി യാത്ര ചെയ്യുന്നതിനിടെ രണ്ട് അപകടങ്ങളുമുണ്ടായി. പാലം നി‍ർമ്മിക്കുന്നതുവരെ സമരം തുടരുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. എന്നാൽ സമരം നീട്ടിക്കൊണ്ടുപോകാൻ ഇടവരുത്തില്ലെന്നും പാല നി‍ർമ്മാണം  ഉടൻ ആരംഭിക്കുമെന്നും പഞ്ചായത്ത് അധികൃത‍ർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രണ്ടുപേരെയും കൊല്ലും, ഒന്നും രണ്ടും പ്രതികള്‍ ഞങ്ങള്‍'; യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം നേതാക്കള്‍ക്കെതിരേ കൊലവിളി
കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം