നിയന്ത്രണം വിട്ട കാര്‍ തലകീഴായി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

Published : Jul 30, 2018, 11:51 PM IST
നിയന്ത്രണം വിട്ട കാര്‍ തലകീഴായി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

Synopsis

നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞത് വീടിന്‍റെ മറ്റത്തേക്ക്. ഒഴിവായത് വന്‍ അപകടം.

കായംകുളം: നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ലിങ്ക് റോഡില്‍ സസ്യ മാര്‍ക്കറ്റ് പാലത്തിന്‍റെ തെക്കുവശത്ത് ഇന്നലെ ( 29.7.2018 ) രാത്രി പത്തര മണിയോടെയായിരുന്നു അപകടം. കായംകുളം സ്വദേശികള്‍ സഞ്ചരിച്ച ഫോര്‍ രജിസ്‌ട്രേഷല്‍ ഡാട്‌സണ്‍ കാറായിരുന്നു അപകടത്തില്‍പ്പെട്ടത്.

കറുകയില്‍ പടീറ്റതില്‍ ഷരീഫിന്‍റെ വീടിന്  മുന്‍പിലേക്കാണ് കാര്‍ മറിഞ്ഞത്. വീടിന് മുമ്പില്‍ നിന്നിരുന്ന ഷരീഫും വീട്ടുകാരും സംഭവത്തിന് നിമിഷങ്ങള്‍ക്ക് മുന്‍പായിരുന്നു വീട്ടിലേക്ക് കയറിയത്. ഇത് മൂലം വന്‍ ദുരന്തം ഒഴിവായി.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരാഴ്ച നടത്തിയ പരിശോധനയിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തത് 1,13,011 വണ്ടികൾ: 2,70,51,150 രൂപ പിഴ ഈടാക്കി
കുടുംബവുമായുള്ള യാത്രയുടെ മറവിൽ കഞ്ചാവ് കടത്തി ദമ്പതികൾ, കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ