കുളിയ്ക്കാനിറങ്ങിയപ്പോൾ സെൽഫിയെടുക്കാൻ പൂതി; കൈ തെന്നി ഐ ഫോൺ കുളത്തിൽ വീണു, മുങ്ങിയെടുത്ത് ഫയർഫോഴ്സ്

Published : Jul 19, 2024, 11:46 PM IST
കുളിയ്ക്കാനിറങ്ങിയപ്പോൾ സെൽഫിയെടുക്കാൻ പൂതി; കൈ തെന്നി ഐ ഫോൺ കുളത്തിൽ വീണു, മുങ്ങിയെടുത്ത് ഫയർഫോഴ്സ്

Synopsis

വൈകുന്നേരം 4 മണിയോടെയാണ് സംഭവം. കുളിയ്ക്കാനിറങ്ങിയപ്പോൾ സെൽഫിയെടുക്കുന്നതിനിടെയാണ് കൈ വഴുതി ഐ ഫോൺ 15 പ്രോമാക്സ് കുളത്തിലേക്ക് വീണത്.   

കൊച്ചി: സെൽഫിയെടുക്കുന്നതിനിടെ കുളത്തിൽ വീണ ഐ ഫോൺ കണ്ടെടുത്ത് ഫയർ ഫോഴ്സ്. പട്ടിമറ്റം ഇരട്ടച്ചിറയിലാണ് കുളത്തിൽ വീണ ഐ ഫോൺ ഫയർഫോഴ്സ് മുങ്ങിയെടുത്തത്. 12 അടി താഴ്ചയും രണ്ടാൾ പൊക്കത്തിൽ വെള്ളവുമുള്ള ചെളി നിറഞ്ഞ കുളത്തിലേക്കാണ്  ബേസിൽ ജോൺ എന്ന യുവാവിന്റെ ഫോൺ വീണത്. വൈകുന്നേരം 4 മണിയോടെയാണ് സംഭവം. കുളിയ്ക്കാനിറങ്ങിയപ്പോൾ സെൽഫിയെടുക്കുന്നതിനിടെയാണ് കൈ വഴുതി ഐ ഫോൺ 15 പ്രോമാക്സ് കുളത്തിലേക്ക് വീണത്. 

ഉടൻ തന്നെ ബേസിൽ പട്ടിമറ്റം അഗ്നി രക്ഷാനിലയത്തിൽ വിളിച്ച് സഹായമഭ്യർത്ഥിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എൻഎച്ച് അസൈനാർ, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെകെ ബിനോയ് എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാസേന എറണാകുളം ജില്ല സ്കൂബ മുങ്ങൽ വിദഗ്ദരായ എം അനിൽകുമാർ, കെഎൻ ബിജു, എസ് സൽമാൻ ഖാൻ, ജിത്തു തോമസ് എന്നിവരും ചേർന്ന് കുളത്തിൽ നിന്നും ഐഫോൺ മുങ്ങിയെടുക്കുകയായിരുന്നു.1, 50 000 രൂപ വിലയുള്ളതാണ് ഫോൺ. ഫയർഫോഴ്സിന്റെ തെരച്ചിലിന് സാക്ഷ്യം വഹിക്കാൻ നിരവധി പേരാണ് കുളക്കരയിലെത്തിയത്. ഫോൺ കിട്ടിയതോടെ യുവാവ് സംഘത്തിനോട് നന്ദി സൂചിപ്പിക്കുകയും ചെയ്തു. 

മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ 23വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം; 3 കടകൾ അടപ്പിച്ചു, വെള്ളം പരിശോധിക്കും

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം