പേരൂർക്കടയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം, മറ്റ് ഉപകരണങ്ങളും കത്തി നശിച്ചു

Published : Oct 16, 2021, 07:30 AM IST
പേരൂർക്കടയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം, മറ്റ് ഉപകരണങ്ങളും കത്തി നശിച്ചു

Synopsis

അപകടം നടക്കുമ്പോൾ വീട്ടിലെ അംഗങ്ങൾ വ്യത്യസ്ത ഇടങ്ങളിലായിരുന്നു. പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും വീട്ടിലെ മറ്റ് ഉപകരണങ്ങളിലേക്കും തീപടർന്നിരുന്നു...


തിരുവനന്തപുരം: പേരൂർക്കടയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടും സാധനങ്ങളും കത്തി നശിച്ചു. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്താണ് അപകടമുണ്ടായത്. ഇതിനാൽ വൻ ദുരന്തം ഒഴിവായി. പേരൂർക്കട ഇന്ദിരാ നഗറിലെ വാമദേവൻറെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. 

അപകടം നടക്കുമ്പോൾ വീട്ടിലെ അംഗങ്ങൾ വ്യത്യസ്ത ഇടങ്ങളിലായിരുന്നു. പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ വീട്ടിലെ മറ്റ് ഉപകരണങ്ങളിലേക്കും തീപടർന്നു. വാമദേവനും മകൻ വിഷ്ണുവും സ്ഥലത്തെത്തി, നാട്ടുകാർക്കൊപ്പം ചേർന്ന് തീയണച്ചു. 

ഫ്രിഡ്ജ് ഇരുന്ന ഹാളിലെ ഫാൻ, മറ്റ് ഉപകരണങ്ങൾ, ചുമർ, തറയിലെ ടൈൽ എന്നിവയ്ക്കെല്ലാം തീപിടിച്ചു. ഇവയെല്ലാം കത്തി നശിച്ചു. തീയണയ്ക്കാനായി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. 

PREV
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം