ചിന്നക്കനാലിൽ അമ്പതടി താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞു; 8 പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

Published : Oct 07, 2023, 03:55 PM ISTUpdated : Oct 07, 2023, 03:56 PM IST
ചിന്നക്കനാലിൽ അമ്പതടി താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞു; 8 പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

Synopsis

പാപ്പാത്തിച്ചോലക്ക് സമീപം ഏലംപടി എന്ന സ്ഥലത്തുള്ള എവർ​ഗ്രീൻ എസ്റ്റേറ്റിലേക്ക് തൊഴിലാളികളുമായി പോയ ജീപ്പാണ് കൊക്കയിലേക്ക് മറിഞ്ഞത്.   

ഇടുക്കി: ഇടുക്കി ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ തൊഴിലാളികളുമായി പോയ ജീപ്പ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ​ഗുരുതരമാണ്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പാപ്പാത്തിച്ചോലക്ക് സമീപം ഏലംപടി എന്ന സ്ഥലത്തുള്ള എവർ​ഗ്രീൻ എസ്റ്റേറ്റിലേക്ക് തൊഴിലാളികളുമായി പോയ ജീപ്പാണ് കൊക്കയിലേക്ക് മറിഞ്ഞത്. 

സൂര്യനെല്ലിയിൽ നിന്നും വന്ന തൊഴിലാളികളായിരുന്നു ഇവർ. വനിത തൊഴിലാളികളും ഡ്രൈവറുമുൾപ്പെടെ 9 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ​അമ്പതടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. പരിക്കേറ്റവരിൽ ഒരാളുടെ നില ​ഗുരുതരമാണ്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവരെ ചികിത്സ  നൽകിയ ശേഷം വിട്ടയച്ചു. അപകടം നടന്ന സ്ഥലത്ത് ആളുകളൊന്നുമുണ്ടായിരുന്നില്ല. അതിനാൽ പാപ്പാത്തി ചോലയിൽ നിന്നും ആളുകളെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 

ചിന്നക്കനാലിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു

'ഏജ് ഈസ് ജസ്റ്റ് നമ്പർ'; 74-ാം വയസിൽ കായിക മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി വാസന്തി, ഇനി ദുബായിൽ...

 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്