പെൺകുട്ടിയെ പീഡിപ്പിച്ച് റിയാദിലേക്ക് മുങ്ങി, വിടാതെ കേരള പൊലീസ്, ഇന്റർപോളിന്റെ സഹായത്താൽ അബ്ദുല്‍ അസീസ് വലയിൽ

Published : Apr 13, 2025, 12:57 PM ISTUpdated : Apr 13, 2025, 01:31 PM IST
പെൺകുട്ടിയെ പീഡിപ്പിച്ച് റിയാദിലേക്ക് മുങ്ങി, വിടാതെ കേരള പൊലീസ്, ഇന്റർപോളിന്റെ സഹായത്താൽ അബ്ദുല്‍ അസീസ് വലയിൽ

Synopsis

ചെറിയമ്മയുടെ ഇഷ്ടക്കാരനായ അബ്ദുൾ അസീസ് കുട്ടിയുടെ ചെറിയമ്മയുടെ ഒത്താശയോടെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

പാലക്കാട്: 2022 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിയാദിൽ നിന്നും അറസ്റ്റു ചെയ്തു. തെങ്കര വെള്ളാരംകുന്ന് മാളികയിൽ വീട്ടിൽ അബ്ദുൾ അസീസിനെയാണ് മണ്ണാർക്കാട് പൊലീസ് ഇൻ്റർപോളിൻ്റെ സഹായത്തോടെ റിയാദിൽ നിന്ന് അറസ്റ്റു ചെയ്തത്. ചെറിയമ്മയുടെ ഇഷ്ടക്കാരനായ അബ്ദുൾ അസീസ് കുട്ടിയുടെ ചെറിയമ്മയുടെ ഒത്താശയോടെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കേസിൽ അതിജീവിതയുടെ ചെറിയമ്മയെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. പീഡനത്തിനു ശേഷം ഗൾഫിലേക്ക് മുങ്ങിയ പ്രതിയെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്