പാലക്കാട് കൊല്ലങ്കോട് ഫയർ എഞ്ചിൻ അപകടത്തിൽ പെട്ടു, തലകീഴായി മറി‍ഞ്ഞു

Published : Apr 26, 2023, 12:52 PM IST
പാലക്കാട് കൊല്ലങ്കോട് ഫയർ എഞ്ചിൻ അപകടത്തിൽ പെട്ടു, തലകീഴായി മറി‍ഞ്ഞു

Synopsis

യാത്രക്കിടെയാണ് വട്ടേക്കാട് വെച്ച് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട വാഹനം തലകീഴായി മറിയുകയായിരുന്നു. 

പാലക്കാട്: പാലക്കാട്‌ ജില്ലയിലെ കൊല്ലങ്കോട് ഫയർ എഞ്ചിൻ തലകീഴായി മറിഞ്ഞു. വടക്കഞ്ചേരിയിൽ നിന്നും കൊല്ലങ്കോട്ടേക്ക് രക്ഷാപ്രവർത്തനത്തിനായി പോയ ഫയർ ഫോഴ്സിന്റെ വാഹനമാണ്  വട്ടേക്കാട് വച്ചു നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞത്. പുലർച്ചെ  നാലരയോടെ ആണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. പുലർച്ചെ കൊല്ലങ്കോട് ഭാ​ഗത്തെ ഒരു ചകിരി ഫാക്ടറിക്ക് തീ പിടിച്ചു എന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് വാഹനം പുറപ്പെട്ടത്. യാത്രക്കിടെയാണ് വട്ടേക്കാട് വെച്ച് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട വാഹനം തലകീഴായി മറിയുകയായിരുന്നു. അഞ്ച് ഉദ്യോ​ഗസ്ഥൻമാരാണ് ഉണ്ടായിരുന്നത്.  വാഹനം അപകട സ്ഥലത്ത് നിന്ന് മാറ്റി മറ്റ് നടപടികൾ തുടരുകയാണ്. 

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ല; രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അങ്കണവാടിയില്‍ എട്ടടിയോളം നീളമുള്ള മൂര്‍ഖന്‍; പാത്രങ്ങള്‍ക്കിടയില്‍ പത്തിവിരിച്ച നിലയില്‍ കണ്ടത് ഹെല്‍പ്പര്‍
കൊട്ടിഘോഷിച്ച് മന്ത്രിയുടെ സിടി സ്കാൻ ഉദ്ഘാടനം, പക്ഷേ പരിക്കേറ്റ രോഗിയെത്തിയപ്പോൾ സ്കാനിംഗ് നടന്നില്ല, ലൈൻസസ് ഇല്ലെന്ന് അധികൃതർ!