രവീന്ദ്രന്‍ പട്ടയങ്ങളുടെ രണ്ടാംഘട്ട പരിശോധനകള്‍ 14 ന് കളക്ട്രേറ്റില്‍

Published : Mar 09, 2022, 03:46 PM ISTUpdated : Mar 09, 2022, 07:04 PM IST
രവീന്ദ്രന്‍ പട്ടയങ്ങളുടെ രണ്ടാംഘട്ട പരിശോധനകള്‍ 14 ന് കളക്ട്രേറ്റില്‍

Synopsis

രവീന്ദ്രന്‍ നല്‍കിയ കുഞ്ചുതണ്ണി മേഖലയിലെ 37 പട്ടയങ്ങളുടെ ഹിയറിംങ്ങ് നടപടികള്‍ 14 ന് കളക്ട്രേറ്റില്‍ വെച്ച് നടത്തുമെന്ന് ദേവികുളം തഹസില്‍ദ്ദാര്‍ ഷാഹിന രാമക്യഷ്ണന്‍.  

ഇടുക്കി: രവീന്ദ്രന്‍ പട്ടയങ്ങളുടെ രണ്ടാംഘട്ട പരിശോധനകള്‍ 14 കളക്ട്രേറ്റില്‍ വെച്ച് നടക്കും. രവീന്ദ്രന്‍ നല്‍കിയ കുഞ്ചുതണ്ണി മേഖലയിലെ 37 പട്ടയങ്ങളുടെ ഹിയറിംങ്ങ് നടപടികള്‍ 14 ന് കളക്ട്രേറ്റില്‍ വെച്ച് നടത്തുമെന്ന് ദേവികുളം തഹസില്‍ദ്ദാര്‍ ഷാഹിന രാമക്യഷ്ണന്‍. കെഡിഎച്ച് ദേവികുളം മാങ്കുളം മേഖലയെ ഒഴികെ മറ്റ് വില്ലേജുകളിലെ പട്ടയ അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ടെന്നും ദേവികുളം തഹസില്‍ദ്ദാര്‍ ഷാഹിന രാമക്യഷ്ണന്‍ പറഞ്ഞു.

കെഡിഎച്ച് ദേവികുളം മാങ്കുളം മേഖലകള്‍ ഒഴികെയുള്ള മേഖലയില്‍ നിന്നും പട്ടയ അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. 6000 അപേക്ഷകള്‍ നിലവില്‍ ദേവികുളത്ത് ഉണ്ടെന്നും അതില്‍ 2000 എണ്ണത്തില്‍ ഡൂപ്ലിക്കേഷന്‍ കണ്ടെത്തിയതായും അവര്‍ പറഞ്ഞു. കുറ്റിയാര്‍വാലയില്‍ കരം അടയ്ക്കാത്ത തൊഴിലാളികളുടെ ഭൂമികളുടെ പ്രശ്‌നങ്ങൾ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അതിന്റെ മറുപടി ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ ആരംഭിക്കും. കെഡിച്ച് ദേവികുളം മാങ്കുളം മേഖലകളില്‍ പതിനായിരക്കണക്കിന് ആളുകളാണ് പട്ടയത്തിനായി പതിറ്റാണ്ടുകളായി കാത്തിരിക്കുന്നത്. ഇത്തവണയും ഈ മേഖലയെ ഒഴിവാക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി