രോഗിയുടെ ബോധം നിലനിർത്തിക്കൊണ്ട് മാസ്‌തിഷ്ക്കത്തിനുള്ളിൽ നിന്ന് മുഴ നീക്കം ചെയ്തു

Published : Apr 24, 2021, 03:03 PM IST
രോഗിയുടെ ബോധം നിലനിർത്തിക്കൊണ്ട്  മാസ്‌തിഷ്ക്കത്തിനുള്ളിൽ നിന്ന് മുഴ നീക്കം ചെയ്തു

Synopsis

രോഗിയുടെ സംസാരശേഷി നഷ്ടപെടുവാൻ സാധ്യത ഉള്ളതിനാലാണ് അതിനൂതനമായ (AWAKE CRANIOTOMI) എന്ന ശസ്ത്രക്രിയ നടത്തിയത്.


ആലപ്പുഴ: രോഗിയുടെ ബോധം നിലനിർത്തിക്കൊണ്ട്  മാസ്‌തിഷ്ക്കത്തിനുള്ളിൽ നിന്ന് മുഴ നീക്കം ചെയ്തു. പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയിൽ 73 വയസുള്ള രോഗിയുടെ ബോധം നിലനിർത്തി ക്കൊണ്ട് തന്നെ മാസ്‌തിഷ്ക്കത്തിനുള്ളിൽ നിന്ന് മുഴ നീക്കം ചെയ്യുന്നതിനായി നടന്ന ശസ്ത്രക്രിയ വൻ വിജയം.

രോഗിയുടെ സംസാരശേഷി നഷ്ടപെടുവാൻ സാധ്യത ഉള്ളതിനാലാണ് അതിനൂതനമായ (AWAKE CRANIOTOMI) എന്ന ശസ്ത്രക്രിയ നടത്തിയത്. രോഗിയെ പൂർണ്ണ ബോധത്തോടുകൂടി തികച്ചും വേദന രഹിതമായി ചെയ്യുന്ന ഒരു ശസ്ത്രക്രിയ എന്നതാണ് ഇതിന്റെ പ്രത്യേകത. ബോധം നിലനിർത്തിക്കൊണ്ടുതന്നെ വേദന രഹിതമായ ഒരു ശസ്ത്രക്രിയ എന്നത് വളരെ വിരളമായി മാത്രം സാധിക്കുന്ന ഒന്നാണ്. 

പരുമല ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം തലവൻ ഡോക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഡോക്ടർ ദീപു എബ്രഹാം, അനസ്തേഷ്യ വിഭാഗം തലവൻ ഡോക്ടർ അജിത് സണ്ണി, ഡോക്ടർ ജിതിൻ ജയൻ ചെറിയാൻ എന്നിവരാണ് ഈ ശസ്ത്രക്രിയ ഏറ്റെടുത്ത് നടത്തിയത്. ശസ്ത്രക്രിയ നടത്തിയ രോഗി സുഖം പ്രാപിച്ചു വരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കഴിഞ്ഞ ദിവസം കണ്ടത് പാതി ഭക്ഷിച്ച പന്നിയുടെ ജ‍ഡം, മലപ്പുറത്ത് നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്; മലയോര മേഖലയിൽ കടുവാ ഭീതി രൂക്ഷം
കൈയിൽ 18, 16 ഗ്രാം തൂക്കം വരുന്ന 916 സ്വർണമാല, ചെങ്ങന്നൂരിൽ പണയം വച്ചത് 2,60,000 രൂപക്ക്; എല്ലാ കള്ളവും പൊളിഞ്ഞു, വച്ചത് മുക്കുപണ്ടം