യുവാവ് വീടിനുള്ളില്‍ വൈദ്യുതാഘാതമേറ്റു മരിച്ചു

Published : Oct 04, 2021, 09:54 PM ISTUpdated : Oct 04, 2021, 09:56 PM IST
യുവാവ് വീടിനുള്ളില്‍ വൈദ്യുതാഘാതമേറ്റു മരിച്ചു

Synopsis

കുളികഴിഞ്ഞെത്തിയ അരുണ്‍ വീടിനുള്ളില്‍ താല്‍ക്കാലികമായ് വലിച്ച ബള്‍ബിലേ്ക്കുള്ള വയറില്‍ പിടിച്ചു നില്‍ക്കുന്ന കാഴ്ച കണ്ട് ഓടിയെത്തിയ അച്ഛനും അരുണില്‍ നിന്നും ഷോക്കേറ്റു.  

പൂച്ചാക്കല്‍: യുവാവ് വീടിനുള്ളില്‍ വൈദ്യുതാഘാതമേറ്റു (electric shock)  മരിച്ചു(died). തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മനയ്ക്കല്‍ പ്രദേശത്ത് തങ്കപ്പന്‍ - ശോഭ ദമ്പതികളുടെ മകന്‍ അരുണ്‍ (Arun-23) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. താമസിക്കുന്ന താല്‍ക്കാലിക ഷെഡിനുള്ളില്‍വെച്ചായിരുന്നു ഷോക്കേറ്റത്.

സാമൂഹിക മാധ്യമങ്ങള്‍ നിശ്ചലം; വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ തടസ്സപ്പെട്ടു

കുളികഴിഞ്ഞെത്തിയ അരുണ്‍ വീടിനുള്ളില്‍ താല്‍ക്കാലികമായ് വലിച്ച ബള്‍ബിലേ്ക്കുള്ള വയറില്‍ പിടിച്ചു നില്‍ക്കുന്ന കാഴ്ച കണ്ട് ഓടിയെത്തിയ അച്ഛനും അരുണില്‍ നിന്നും ഷോക്കേറ്റു.  മകന്റെ ഇലട്രിക് വയറുമായുള്ള ബന്ധം വടികൊണ്ട് പിതാവ് വിഛേദിച്ചു. ബോധരഹിതനായ് നിലത്തു വീണ അരുണിനെ നാട്ടുകാര്‍ ചേര്‍ന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.


 

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി