സുഹൃത്തുക്കൾക്കൊപ്പം നാളികേരം പെറുക്കാൻ പോയി; പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി

Published : Jul 15, 2024, 08:55 PM IST
സുഹൃത്തുക്കൾക്കൊപ്പം നാളികേരം പെറുക്കാൻ പോയി; പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി

Synopsis

മുതുകുന്നി തടയണക്ക് സമീപം ഉച്ചക്ക് 2 മണിയോടെയാണ് സംഭവമുണ്ടായത്. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയതാണ് രാജേഷ്. നാളികേരം പെറുക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയി വരുന്നതിനിടെയാണ് ഒഴുക്കിൽ പെട്ടത്. 

പാലക്കാട്: നാളികേരം പെറുക്കാൻ പുഴയിൽ ഇറങ്ങിയയാളെ ഒഴുക്കിൽ പെട്ട് കാണാതായി. പാലക്കാട് അയിലൂർ മുതുകുന്നി പുഴയിലാണ് അപകടം. ആണ്ടിത്തറ പുത്തൻ വീട്ടിൽ രാജേഷാണ് (42) ഒഴുക്കിൽ പെട്ടത്. രാജേഷിനും വേണ്ടി അഗ്നിരക്ഷാസേനയും ആലത്തൂർ പൊലീസും തെരച്ചിൽ തുടരുകയാണ്. 

മുതുകുന്നി തടയണക്ക് സമീപം ഉച്ചക്ക് 2 മണിയോടെയാണ് സംഭവമുണ്ടായത്. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയതാണ് രാജേഷ്. നാളികേരം പെറുക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയി വരുന്നതിനിടെയാണ് ഒഴുക്കിൽ പെട്ടത്. ഒപ്പമുണ്ടായിരുന്നവർ ചേർന്ന് രാജേഷിനെ കരക്ക് കയറ്റാൻ ശ്രമം നടത്തിയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പുഴയുടെ നല്ല ഒഴുക്കുള്ള ഭാഗത്തു വെച്ചാണ് രാജേഷിനെ കാണാതായിട്ടുള്ളതെന്ന് സുഹൃത്തുക്കൾ പറയുന്നു. അതേസമയം, രാജേഷിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. 

ജയിലിൽ തടവുകാരന്‍റെ മൊഴി റെക്കോഡ് ചെയ്യാൻ ശ്രമിച്ചെന്ന കേസ്; മാധ്യമ പ്രവർത്തകർക്കെതിരായ കേസ് റദ്ദാക്കി കോടതി

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു