ചേനയെന്ന് കരുതി, വെട്ടുകത്തി കൊണ്ട് വെട്ടി; ഉഗ്രസ്ഫോടനത്തില്‍ യുവതിയുടെ കൈപ്പത്തി അറ്റു, കാഴ്ച പോയി!

Published : Jun 30, 2023, 12:14 PM ISTUpdated : Jun 30, 2023, 12:31 PM IST
ചേനയെന്ന് കരുതി, വെട്ടുകത്തി കൊണ്ട് വെട്ടി; ഉഗ്രസ്ഫോടനത്തില്‍ യുവതിയുടെ കൈപ്പത്തി അറ്റു, കാഴ്ച പോയി!

Synopsis

രാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കൊല്ലം: കൊല്ലം കടയ്ക്കലിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയും ടി ടി സി വിദ്യാർത്ഥിനിയുമായ യുവതിയ്ക്ക് ഗുരുതര പരിക്ക്. 35 വയസുള്ള രാജിയുടെ ഇടത് കൈപ്പത്തി ചിതറിത്തെറിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. കാൽപ്പത്തിയ്ക്കും പരിക്കേറ്റിട്ടുണ്ട്. മുടി കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്ന് രാവിലെ എട്ടേകാലോടെയാണ് വീട്ടുമുറ്റത്ത് നിന്ന് പന്നിപ്പടക്കം കിട്ടിയത്. ചേനയോ മറ്റോ ആണെന്ന് കരുത് വാക്കത്തികൊണ്ട് വെട്ടിപ്പൊളിച്ചപ്പോഴാണ് ഉഗ്രസ്ഫോടനത്തോടെ പന്നിപ്പടക്കം പൊട്ടിത്തെറിച്ചത് . ഉടൻ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ട് വർഷത്തോളമായി പൈവളികെയിലെ തോട്ടത്തിൽ പണി, ജമാലുദ്ദീൻ കൊലക്കേസ് പ്രതിയെന്ന് ആരുമറിഞ്ഞില്ല; ജാമ്യത്തിലിറങ്ങി മുങ്ങിയ ആൾ പിടിയിൽ
മുത്തശിയെ തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ചെറുമകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി