പെരുമ്പാവൂരിലെ കെഎസ്ഇബി യാർഡിൽ മോഷണം; ബംഗാൾ സ്വദേശി പിടിയിൽ

Published : Dec 28, 2023, 03:55 PM ISTUpdated : Dec 28, 2023, 04:29 PM IST
പെരുമ്പാവൂരിലെ കെഎസ്ഇബി യാർഡിൽ മോഷണം; ബംഗാൾ സ്വദേശി പിടിയിൽ

Synopsis

യാർഡിന്റെ ചുമതലയുള്ള ലൈൻമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയുടെ  അറസ്റ്റ് രേഖപ്പെടുത്തി..

കൊച്ചി: പെരുമ്പാവൂർ മാറമ്പിള്ളി കെ എസ് ഇ ബി യാഡിൽ നിന്നും  വൈദ്യുതി കണക്ഷൻ നൽകുന്നതിനായി ഉപയോഗിക്കുന്ന വസ്തുക്കൾ മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റുചെയ്തു. പശ്ചിമ ബംഗാൾ  മൂർഷിദാബാദ് ഡോങ്കൽ സ്വദേശി മിന്റു ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം മാറമ്പിള്ളിയിലെ  കെഎസ്ഇബി യാഡിലെത്തിയ പ്രതി,  ഇവിടെ സൂക്ഷിച്ചിരുന്ന ഹാർഡ് വെയർ, എംഎസ് പ്ലേറ്റുകൾ, ബോൾട്ട്, നട്ട് തുടങ്ങിയ എടുത്തുകൊണ്ടുപോയി. യാർഡിന്റെ ചുമതലയുള്ള ലൈൻമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയുടെ  അറസ്റ്റ് രേഖപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്