പട്ടാമ്പി നേർച്ചക്കിടെ മോഷണം; വിദ​ഗ്ധമായി കവർന്നത് 3 മൊബൈൽ ഫോണുകൾ, റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതി പിടിയിൽ

Published : Mar 05, 2024, 12:30 PM IST
പട്ടാമ്പി നേർച്ചക്കിടെ മോഷണം; വിദ​ഗ്ധമായി കവർന്നത് 3 മൊബൈൽ ഫോണുകൾ, റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതി പിടിയിൽ

Synopsis

മൂവരും വാഹനത്തിനകത്ത് മൊബൈൽ ഫോൺ വെക്കുന്നത് മോഷ്ടാവ് കാണുകയും പിന്നീട് ഇയാൾ ഫോണുകൾ കവർന്നെടുത്ത് സ്ഥലം വിടുകയുമായിരുന്നു. 

പാലക്കാട്: പട്ടാമ്പി നേർച്ചക്കിടെ മൂന്ന് മൊബൈൽ ഫോണുകൾ കവർന്ന മോഷ്ടാവ് തൃത്താല പോലീസിൻ്റെ പിടിയിലായി. കോഴിക്കോട് സ്വദേശി നടക്കാവ് പരിൻ്റപുരക്കൽ വീട്ടിൽ ഷാഹുൽ (28) വയസ് ആണ് പിടിയിലാവുന്നത്. പട്ടാമ്പി നേർച്ച കാണാനെത്തിയ സുഹൃത്തുക്കളായ മൂന്ന് പേർ തങ്ങളുടെ മൊബൈൽ ഫോണുകൾ ഇരുചക്ര വാഹനത്തിനകത്ത് സൂക്ഷിച്ചുവെക്കുകയായിരുന്നു. മൂവരും വാഹനത്തിനകത്ത് മൊബൈൽ ഫോൺ വെക്കുന്നത് മോഷ്ടാവ് കാണുകയും പിന്നീട് ഇയാൾ ഫോണുകൾ കവർന്നെടുത്ത് സ്ഥലം വിടുകയുമായിരുന്നു. 

ഫോൺ ഉടമകളുടെ പരാതിയിൽ തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ മോഷ്ടാവ് പട്ടാമ്പി റയിൽവേ സ്‌റ്റേഷനിൽ ഉണ്ടെന്ന് കണ്ടെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളിൽ നിന്നും മോഷ്ടിച്ചെടുത്ത മൂന്ന് ഫോണുകളും പോലീസ് കണ്ടെടുത്തു. പ്രതി ഷാഹുൽ മറ്റ് മോഷണ കേസുകളിലും ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു. തൃത്താല എസ് എച്ച് ഒ വിവി വിമൽ, എസ് ഐ ഷാജി കെ എം, എഎസ്ഐ കാജാ ഹുസൈൻ, സി പി ഒ രാഗേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സജി കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്