ഇത്രയും ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിച്ച സര്‍ക്കാര്‍ രാജ്യത്ത് വേറെയില്ല: മന്ത്രി സജി ചെറിയാൻ

Published : Jan 04, 2025, 06:38 PM IST
ഇത്രയും ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിച്ച സര്‍ക്കാര്‍ രാജ്യത്ത് വേറെയില്ല: മന്ത്രി സജി ചെറിയാൻ

Synopsis

പരാതികൾ കുറഞ്ഞു വരുന്നത് സർക്കാർ നടത്തിയ ഇത്തരം  ജനകീയ ഇടപെടലുകളിൽ ജനങ്ങൾക്ക് ആശ്വാസം ലഭിച്ചതിന്റെ സൂചനയാണെന്ന് സജി ചെറിയാൻ പറഞ്ഞു. 

ആലപ്പുഴ: കഴിഞ്ഞ നാല് വർഷം കൊണ്ട് ഇത്രയേറെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിച്ച സംസ്ഥാന സര്‍ക്കാര്‍ രാജ്യത്ത് വേറെ ഉണ്ടാവില്ലെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അമ്പലപ്പുഴ താലൂക്ക് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച് എസ് എസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മുൻകൂറായി അദാലത്തിലേക്ക് ലഭിച്ചത് 390 അപേക്ഷകളാണ്. ഇന്ന് ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കും. മന്ത്രിമാരുടെ നേതൃത്വത്തില്‍ മുമ്പ് താലൂക്ക് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച അദാലത്തുകൾ വലിയ വിജയമായിരുന്നു. അതിനു ശേഷം നടത്തിയ വനസദസ്സ്, തീരസദസ്സ്, നവകേരള സദസ്സ്, റവന്യൂ, തദ്ദേശ അദാലത്തുകൾ എന്നിവ വഴി ലക്ഷക്കണക്കിന് പേരുടെ പ്രശ്നങ്ങൾക്കാണ് പരിഹാരമായത്. പരാതികൾ കുറഞ്ഞു വരുന്നത് സർക്കാർ നടത്തിയ ഇത്തരം  ജനകീയ ഇടപെടലുകളിൽ ജനങ്ങൾക്ക് ആശ്വാസം ലഭിച്ചതിന്റെ സൂചനയാണ്. നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തി പരിഹരിക്കേണ്ട പ്രശ്നങ്ങളും അദാലത്തുകളിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവക്ക് കൂടി പരിഹാരമുണ്ടാകാൻ സർക്കാർ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.

എച്ച് സലാം എം എൽ എ അധ്യക്ഷത വഹിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ.കെ ജയമ്മ തുടങ്ങിയവർ സംസാരിച്ചു. എഡിഎം ആശ സി എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീബ രാകേഷ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡൻറ് പി ജി സൈറസ്, പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് എ എസ് സുദർശനൻ, എൽ.ആർ.ഡെപ്യൂട്ടി കളക്ടർ ജോളി ജോസഫ്, അമ്പലപ്പുഴ തഹസിൽദാർ എസ്.അൻവർ , തദ്ദേശസ്ഥാപന ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് ആരംഭിച്ചു. അദാലത്ത് ദിവസം ഏത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും നിയമവും ചട്ടങ്ങളും പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാനുള്ള പ്രത്യേക അധികാരം മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

READ MORE: 180 കി.മീ വേഗത്തിൽ ചീറിപ്പാഞ്ഞ് വന്ദേ ഭാരത്, ട്രെയിനിനുള്ളിൽ കുലുക്കമില്ലാതെ നിറഞ്ഞ ഗ്ലാസ്, വീഡിയോ വൈറൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോതമംഗലം ഐപിസി ബഥേൽ ചർച്ച് ഹാളിന്‍റെ മുറ്റത്ത് മതിലിൽ ഒരു അനക്കം, ആദ്യം കണ്ടത് പാസ്റ്റർ! ഒരു മാളത്തിൽ 3 മൂർഖൻ പാമ്പുകൾ
പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യ മാധ്യമങ്ങളെത്തിയില്ല, വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ