വിറ്റാൽ 50 രൂപ പോലും കിട്ടില്ല, പറഞ്ഞിട്ടെന്ത്; പട്ടാപ്പകൽ 4 വീടുകളിലെ വാട്ടർമീറ്റര്‍ അടിച്ചുമാറ്റി മോഷ്ടാക്കൾ

Published : Dec 10, 2024, 09:48 AM ISTUpdated : Dec 10, 2024, 09:55 AM IST
വിറ്റാൽ 50 രൂപ പോലും കിട്ടില്ല, പറഞ്ഞിട്ടെന്ത്; പട്ടാപ്പകൽ 4 വീടുകളിലെ വാട്ടർമീറ്റര്‍ അടിച്ചുമാറ്റി മോഷ്ടാക്കൾ

Synopsis

ആക്സാ ബ്ലൈയിഡ് ഉപയോഗിച്ച് പൈപ്പുകൾ മുറിച്ച് മാറ്റിയെന്നാണ് വീട്ടുകാർ പറയുന്നത്. മീറ്റർ ബോക്സിന് സമീപം ഉപേക്ഷിച്ച ബ്ലെയ്ഡും കണ്ടെത്തി.

തിരുവനന്തപുരം: ജൽ ജീവൻ പദ്ധതി പ്രകാരം വീടുകളിൽ സ്ഥാപിച്ച വാട്ടർ റീഡിംഗ് മീറ്ററുകൾ മോഷണം പോയി. 4 വീടുകളിലെ മീറ്ററുകൾ ആണ് കാണാതായത്. പൂവച്ചൽ പഞ്ചായത്തിലെ മുണ്ടുകോണം വാർഡിലെ പുന്നാംകരിക്കകം കുന്നത്തുനട, പുത്താനാകോട് ഭാഗത്തെ പ്രകാശ്, സജികുമാർ, രുഗ്മിണി, സോമൻകുറുപ്പ് എന്നിവരുടെ വീടുകളിൽ സ്ഥാപിച്ച മീറ്ററുകളാണ് മോഷണം പോയത്. രാവിലെ 10 മണിക്ക് ശേഷമാണ് മീറ്ററുകൾ കാണാതായത്‌. 

Read More... ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു; ബൈക്ക് ഓടിച്ച 20കാരിക്ക് ദാരുണാന്ത്യം, അപകടം കോട്ടയത്ത്

ആക്സോ ബ്ലേഡ് ഉപയോഗിച്ച് പൈപ്പുകൾ മുറിച്ച് മാറ്റിയെന്നാണ് വീട്ടുകാർ പറയുന്നത്. മീറ്റർ ബോക്സിന് സമീപം ഉപേക്ഷിച്ച ബ്ലേഡും കണ്ടെത്തി. വീട്ടുക്കാർ കാട്ടാക്കട പൊലീസിലും ആര്യനാട് വാട്ടർ അതോററ്റിക്കും പരാതി നൽകും. പ്ലാസ്റ്റിക്ക് നിർമ്മിത മീറ്ററുകൾ ആയതിനാൽ 50 രൂപ പോലു കിട്ടില്ലെന്നും ആര്യനാട് വാട്ടർ അതോററ്റി എ ഇ പറഞ്ഞു. മുൻ കാലങ്ങളിൽ ബ്രാസിൽ നിർമ്മിച്ച മീറ്ററുകൾ ആണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ബ്രാസ് ആണെങ്കിൽ 100 രൂപ കിട്ടും. ജൽ ജീവൻ പദ്ധതിക്ക് കൂടുതലും പ്ലാസ്റ്റിക്ക് നിർമ്മിത മീറ്ററുകൾ ആണ് നൽകിയിട്ടുള്ളത്. പരാതിയും അപേക്ഷയും ലഭിച്ചാൽ മീറ്റർ നഷ്ടമായവർക്ക് പുതിയ മീറ്റർ വച്ച് തൽകും എന്ന് എ ഇ പറഞ്ഞു.

Asianet news Live

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി