'മാവേലികൾ'ക്കൊപ്പം ബോധവൽക്കരണത്തിനിറങ്ങാൻ തിരുവനന്തപുരം കമ്മീഷണറുടെ നിർദേശം; അമർഷവുമായി പൊലീസ് സംഘടനകൾ

By Web TeamFirst Published Aug 18, 2020, 8:33 PM IST
Highlights

കൊവിഡ് ബോധവത്ക്കരണത്തിന് മാവേലിക്കൊപ്പം പൊലീസുകാർ നിരത്തിലിറങ്ങണമെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശം

തിരുവനന്തപുരം: കൊവിഡ് ബോധവത്ക്കരണത്തിന് മാവേലിക്കൊപ്പം പൊലീസുകാർ നിരത്തിലിറങ്ങണമെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശം. എല്ലാ സ്റ്റേഷൻ പരിധികളിലും മാവേലി വേഷം കെട്ടിയ ആൾക്കൊപ്പം പൊലീസുകാർ കോറണോ ബോധവത്ക്കരണം നടത്തണം. 

നാളെ രാവിലെ പാളയം മാർക്കറ്റിന് മുന്നിൽ കമ്മീഷണർ പരിപാടി ഉദ്‌ഘാടനം ചെയ്യും. ക്രമസമാധാന ജോലിയും കോവിഡ് പ്രതിരോധ ജോലിക്കും പുറമേയുള്ള ബോധവത്ക്കരണം അമിതി ഭാരം അടിച്ചേൽപ്പിക്കലാണെന്ന അമർഷവുമായി പൊലീസ് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

തിരുവനന്തം റൂറലിലും മറ്റൊരു നടപടിയുമായി ബന്ധപ്പെട്ട് പ്രതിഷേധമുയർന്നിരുന്നു.  കൊവിഡ് പ്രതിരോധത്തിൽ വീഴ്ച വരുത്തിയെന്നതിൻറെ പേരിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ  തിരുവനന്തപുരം റൂറൽ എസ്പി അച്ചടക്ക നടപടിയെടുത്തതായിരുന്നു സംഭവം. രോഗപ്രതിരോധത്തിലും കേസെടുക്കുന്നതിലും വീഴ്ച ഉണ്ടായെന്നാരോപിച്ച് ഒരു ഡിവൈഎസ്പിക്കും 18 സിഐമാർക്കും എസ്പി കാരണം കാണിക്കൽ നോട്ടീസ് നൽകുകയായിരുന്നു. ഈ നടപടിയിലും സേനയിൽ പ്രതിഷേധം മുറുകുകയാണ്. 

പ്രതീകാത്മക ചിത്രം

click me!