
തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ടിൽ ജലവിഭവ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. പ്രശ്നം പരിശോധിക്കാൻ നാളെ ഉന്നതതല യോഗം ചേരും. തമ്പാനൂരിലും ചാക്കയിലും ഉൾപ്പെടെ നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടാകാനുള്ള കാരണം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി മോൻസ് ജോസഫ് ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകി. നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ സി.പി. ജോൺ. കെ. മുരളീധരൻ എന്നിവരുമായി മന്ത്രി ചർച്ച നടത്തി. മൂന്ന് മന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് നാളത്തെ യോഗം. വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ അടിയന്തരം നടപടി സ്വീകരിക്കുമെന്നും മന്ത്രി
മോൻസ് ജോസഫ് വ്യക്തമാക്കി. തമ്പാനൂരിലും ചാക്കയിലും ഉൾപ്പെടെ നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടാകാനുള്ള കാരണം പരിശോധിച്ചു അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി മോൻസ് ജോസഫ് ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്കാണ് നിർദ്ദേശം നൽകിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam