
തിരുവനന്തപുരം: തലസ്ഥാനത്തിലെ ചിലയിടങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. കവടിയാർ- അമ്പലമുക്ക് മെയിൻ റോഡിൽ ഇൻകം ടാക്സ് ഓഫീസിന് സമീപം വാട്ടർ അതോറിറ്റിയുടെ പേരൂർക്കട ടാങ്കിൽ നിന്ന് പോകുന്ന പ്രധാന കുടിവെള്ള പൈപ്പിലുണ്ടായ ചോർച്ച അടിയന്തരമായി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജല വിതരണം മുടങ്ങുന്നത്. നാളെ (7-02-2026) ന് രാത്രി 10 മണി മുതൽ പിറ്റേ ദിവസം ( 8-02-2026 വൈകിട്ട് 6 മണി വരെ) ആണ് ജലവിതരണം മുടങ്ങുക. പേരൂർക്കട ടാങ്കിൽനിന്നു കുടിവെള്ളം വിതരണം ചെയ്യുന്ന പേരൂർക്കട, ഊളൻപാറ, പൈപ്പിന്മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാർ, കുറവൻകോണം, പട്ടം, ഗൗരീശപട്ടം, മുറിഞ്ഞപാലം, കുമാരപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, കേശവദാസപുരം, ഉള്ളൂർ, കൊച്ചുള്ളൂർ എന്നീ ഭാഗങ്ങളിലാണ് ശുദ്ധജലവിതരണം തടസപ്പെടുക. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam