സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക്  ഈ ട്രെയിൻ കൗതുകമാകും

Published : May 25, 2019, 04:47 PM IST
സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക്  ഈ ട്രെയിൻ കൗതുകമാകും

Synopsis

  =ഒരാഴ്‌ച കൊണ്ടാണ് ഒരു സഹപ്രവർത്തകനൊപ്പം ഇദ്ദേഹം സ്കൂൾ കെട്ടിടത്തിന്റെ ഭിത്തിയിൽ ട്രെയിൻ വരച്ചു തീർത്തത്. ഇതിൽ എ.സി കോച്ചുകളും നിർമിച്ചിട്ടുണ്ട്

അമ്പലപ്പുഴ: പുതിയ അധ്യയന വർഷം സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക്  ട്രെയിൻ കൗതുകമാകും.   സ്കൂൾ കെട്ടിടംട്രെയിനായി മാറി.പുന്നപ്ര ബീച്ച് എൽ.പി.സ്കൂളിലാണ് ആകർഷകമായ രീതിയിൽ ട്രെയിന്റെ മാതൃകയിൽ കെട്ടിടം നവീകരിച്ചത്.പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി മാനേജ്മെന്റിന്റെ നിർദേശപ്രകാരം ഈ കലാവിരുത് തയ്യാറാക്കിയത് ആലപ്പുഴ നെഹ്റു ട്രോഫി വാർഡ് സ്വദേശി ബോബൻ സിത്താര എന്ന കലാകാരനാണ്.

ഒരാഴ്‌ച കൊണ്ടാണ് ഒരു സഹപ്രവർത്തകനൊപ്പം ഇദ്ദേഹം സ്കൂൾ കെട്ടിടത്തിന്റെ ഭിത്തിയിൽ ട്രെയിൻ വരച്ചു തീർത്തത്.ഇതിൽ എ.സി കോച്ചുകളും നിർമിച്ചിട്ടുണ്ട്. 1 മുതൽ 4 വരെയും കെ.ജി വിഭാഗവുമുള്ള ഈ സ്കൂളിൽ 180 ഓളം വിദ്യാർത്ഥികളാണുള്ളത്.1979 ൽ പ്രവർത്തനമാരംഭിച്ച സ്കൂളിന് മന്ത്രി ജി.സുധാകരൻ നൽകിയ കമ്പ്യൂട്ടറുകളല്ലാതെ മറ്റൊരു സഹായവും ലഭിച്ചിട്ടില്ല.

ഇത്തവണ എല്ലാ ക്ലാസ് മുറികളിലും ബ്ലാക്ക് ബോർഡുകൾ മാറ്റിയ ശേഷം പൂർണമായും ഡിജിറ്റൽ വൈറ്റ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് സ്കൂൾ മാനേജർ അഖിലാനന്ദൻ പറഞ്ഞു.മൂന്ന് ആർ.ഒ.പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ ഇടവേളകൾ കുട്ടികൾക്ക് ആസ്വാദ്യകരമാക്കാൻ എല്ലാ ക്ലാസ് മുറികളിലും എൽ.സി.ഡിയും സ്ഥാപിക്കും. തുടക്കത്തിൽ രണ്ട് ക്ലാസ് മുറികളിൽ ഇവ സ്ഥാപിച്ചു കഴിഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ