സർക്കാർ ഹോസ്റ്റലിലെ 5 ആൺകുട്ടികളോട് വാർഡന്‍റെ ക്രൂരത; അഞ്ചാം ക്ലാസ് വിദ്യാർത്ഥികളെ പീഡിപ്പിച്ചു, അറസ്റ്റിൽ

Published : Feb 01, 2024, 06:47 AM IST
സർക്കാർ ഹോസ്റ്റലിലെ 5 ആൺകുട്ടികളോട് വാർഡന്‍റെ ക്രൂരത; അഞ്ചാം ക്ലാസ് വിദ്യാർത്ഥികളെ പീഡിപ്പിച്ചു, അറസ്റ്റിൽ

Synopsis

ഹോസ്റ്റലിലെ അഞ്ചു കുട്ടികളെ ആളില്ലാത്ത സമയത്ത് വാർഡൻ കരുനാഗപ്പള്ളി സ്വദേശിയായ രാജീവ് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

ഇടുക്കി: തൊടുപുഴയിൽ സര്‍ക്കാര്‍ ഹോസ്റ്റലിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ ആൺകുട്ടികളെ പീഡിപ്പിച്ച വാർഡൻ അറസ്റ്റില്‍. കരുനാഗപള്ളി സ്വദേശി രാജീവിനെയാണ് അഞ്ച് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. കൂടുതൽ കുട്ടികൾ വാർഡന്‍റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. വിശദമായ അന്വേഷണത്തിനായി പൊലീസ്, ചൈൽഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സഹായം തേടും.

ഹോസ്റ്റലിലെത്തിയ പട്ടികവർഗ്ഗ വകുപ്പുദ്യോഗസ്ഥരെയാണ് പീഡന വിവരം ആദ്യം കുട്ടികളറിയിക്കുന്നത് . സ്ഥിരീകരിക്കാന്‍ വകുപ്പ് പ്രത്യേക കൗണ്‍സിലിംഗ് നടത്തി. ഇതിനുശേഷമാണ് തോടുപുഴ പൊലീസില്‍ പരാതി നല്‍കുന്നത്. ഹോസ്റ്റലിലെ അഞ്ചു കുട്ടികളെ ആളില്ലാത്ത സമയത്ത് വാർഡൻ കരുനാഗപ്പള്ളി സ്വദേശിയായ രാജീവ് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

പൊലീസ് ഹോസ്റ്റലിലെത്തി മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടികളുടെ മൊഴിയെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി.തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേര്റുമുന്പാകെ കുട്ടികളുടെ രഹസ്യമൊഴിയും രേഖപെടുത്തി. തുടര്‍ന്നാണ് വാർഡന്‍ രാജീവിനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. 

കൂടുതല്‍ പേരെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടോയെന്ന സംശയം പൊലീസിനുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായി ഹോസ്റ്റലിലെ എല്ലാവരെയും കൗണ്‍സിലിംഗിന് വിധേയമാക്കണം. അതിനായി കേസുമായി ബന്ധപ്പെട്ട മുഴുവന്‍ റിപ്പോര്ട്ടും രണ്ടു ദിവസത്തിനുള്ളില്‍ ചൈല്‍ഡ് വെല്‍ഫയർ കമ്മിറ്റിക്ക് കൈമാറും. ചൈല്‍ഡ് വെല്‍ഫയർ കമ്മിറ്റിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും മറ്റു കുട്ടികളെ കൗൺസിലിംഗ് ചെയ്യുക.

Read More : കണ്ണില്ലാത്ത ക്രൂരത 9 വയസുകാരിയോട്, ശിക്ഷ 111 വർഷം കഠിന തടവ്, സാക്ഷി കൂറ് മാറിയിട്ടും ബന്ധു കുടുങ്ങിയത് ഇങ്ങനെ

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്