ബാലരാമപുരത്ത് തമിഴ്നാട് സ്വദേശിയെ കടയിൽ കയറി കൊലപ്പെടുത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

Published : Aug 16, 2021, 11:46 AM IST
ബാലരാമപുരത്ത് തമിഴ്നാട് സ്വദേശിയെ കടയിൽ കയറി കൊലപ്പെടുത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

Synopsis

അക്രമികളെ കണ്ട് ഭയന്നോടിയ ശരവണൻ തൊട്ടടുത്തുള്ള ഡിസിസി ജനറൽ സെക്രട്ടറി വിൻസന്റ് ഡി.പോളിന്റെ വീട്ടിൽ ഓടിക്കയറിയതോടെ രക്ഷപ്പെടുകയായിരുന്നു...

തിരുവനന്തപുരം: ബാലരാമപുരം ആർസി സ്ട്രീറ്റിൽ ആക്രിക്കട നടത്തുന്ന തമിഴ്നാട് സ്വദേശിയെ കടയfൽ കയറി വെട്ടാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. ശരവണൻ എന്നയാളെയാണ് ഓട്ടോയിലെത്തിയ അഞ്ചംഗ സംഘം ഉച്ചയ്ക്ക് ആക്രമിച്ചത്. ബിനോയ് (22), പരുന്ത് സാജൻ എന്നു വിളിക്കുന്ന സാജൻ (30),  സുജിത്ത് (30) എന്നിവരാണ് പിടിയിലായത്. രണ്ട് പേരെ ഇനിയും പിടികൂടാനായിട്ടില്ല. 

അക്രമികളെ കണ്ട് ഭയന്നോടിയ ശരവണൻ തൊട്ടടുത്തുള്ള ഡിസിസി ജനറൽ സെക്രട്ടറി വിൻസന്റ് ഡി.പോളിന്റെ വീട്ടിൽ ഓടിക്കയറിയതോടെ രക്ഷപ്പെടുകയായിരുന്നു. ഇതോടെ അക്രമികൾ തിരിച്ചുപോയി. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തീതുപ്പിയ കാറിന് തീപറക്കുന്ന പണിയുമായി എംവിഡി, 'ഇനി, അഭ്യാസമില്ല ആക്രിക്ക് കൊടുക്കാം', രജിസ്ട്രേഷൻ റദ്ദാക്കും, ഉടമയുടെ ലൈസൻസും പോകും
കുണ്ടമൺകടവ് പാലത്തിൽ നിന്നും യുവതി വെള്ളത്തിലേക്ക് എടുത്തുചാടി, പിന്നാലെ ചാടി രക്ഷപ്പെടുത്തി നാട്ടുകാർ