ബാലുശ്ശേരിയിൽ പുലർച്ചെ സംശയാസ്പദ സാഹചര്യത്തിൽ 3 പേർ, കൈയിൽ തോക്കും തിരയും അറസ്റ്റ് ചെയ്ത് പൊലീസ് 

Published : Jun 16, 2024, 09:48 PM IST
ബാലുശ്ശേരിയിൽ പുലർച്ചെ സംശയാസ്പദ സാഹചര്യത്തിൽ 3 പേർ, കൈയിൽ തോക്കും തിരയും അറസ്റ്റ് ചെയ്ത് പൊലീസ് 

Synopsis

ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട്: സംശയാസ്പദമായ സാഹചര്യത്തില്‍ നാടന്‍ തോക്കും തിരയുമായി എത്തിയ സംഘത്തെ ബാലുശ്ശേരി പൊലീസ് പിടികൂടി. എസ്റ്റേറ്റ്മുക്ക് സ്വദേശികളായ മൊക്കായിക്കല്‍ അനസ്, കോട്ടക്കുന്നുമ്മല്‍ ഷംസുദ്ദീന്‍, തലയാട് സ്വദേശി തൈക്കണ്ടി സുനില്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ബാലുശ്ശേരി കാഞ്ഞിക്കാവ് പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്ന് പേരെയും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Read More... കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു, ആത്മഹത്യയാണെന്ന് സംശയം

ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കല്‍ നിന്നും നാടന്‍ തോക്ക്, തിര, കത്തി, മൂന്ന് ടോര്‍ച്ചുകള്‍ മുതലായവ കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ നായാട്ടിനായി ഇറങ്ങിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്പീഡ് ബോട്ട് എടുത്ത് കൊച്ചി തീരത്ത് അടുപ്പിച്ച ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവർത്തകർ റിമാൻഡിൽ
തുട‍ർച്ചയായി കറന്റ് പോയി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ 6 പേർ കുടുങ്ങി