
തിരുവനന്തപുരം : കാറിൽ മാരകായുധങ്ങളുമായെത്തിയ മൂന്ന് പേരെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലിയൂർ പാലപ്പൂര് സിഎസ്ഐ പള്ളിയ്ക്ക് സമീപം നടത്തട്ട് വിള വീട്ടിൽ പാലപ്പൂര് മനു എന്നുവിളിക്കുന്ന മനുകുമാർ(29) പാലപ്പൂര് നെടിയവിള വീട്ടിൽഉണ്ണി (34) പുഞ്ചക്കരി മണ്ണക്കല്ലുവിളയിൽ ആഷിക്( 23 ) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ വെളുപ്പിന് മുട്ടയ്ക്കാടിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെ അമിതവേഗതയിൽ എത്തിയ കാർ തടഞ്ഞതോടെ വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങി ഓടി. ഇതിൽ വാഹനം ഓടിച്ചു വന്ന ആഷികിനെ പിടികൂടി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വാഹനത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടത് മനുവും കൂട്ടാളികളുമാണെന്ന് അറിഞ്ഞത്.
തുടർന്ന് നടന്ന തെരച്ചിലിലാണ് മനുവും ഉണ്ണിയും പിടിയിലായത്. പ്രതികൾ സഞ്ചരിച്ച വാഹനം പരിശോധിച്ചതിൽ കാറിൽ നിന്ന് ഒരു പിസ്റ്റളും, വടിവാൾ, വെട്ടുകത്തി, കത്തി, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും പൊലീസ് കണ്ടെടുത്തു.ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളായ പ്രതികൾ കുറ്റകൃത്യം ചെയ്യാൻ പോകുന്നതിനിടെയാണ് പിടിയിലായതെന്നാണ് കരുതുന്നതെന്നും ഈ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ, ഇവർക്ക് തോക്ക് എവിടെനിന്ന് കിട്ടി തുടങ്ങിയ കാര്യങ്ങളിലും ഊർജ്ജിതമായ അന്വേഷണം നടത്തിവരുന്നതായി കോവളം സി.ഐ പ്രൈജു. ജി പറഞ്ഞു.
ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ ഷാജിയുടെ നിർദ്ദേശമനുസരിച്ച് വാഹനപരിശോധന നടത്തിയ കോവളം സിഐ പ്രൈജു. ജി, എസ്.ഐ മാരായ അനീഷ് കുമാർ, സുരേഷ് കുമാർ, എ.എസ്.ഐ മുനീർ, സിപിഒ മാരായ സൽവദാസ്, സുധീർ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം തടിക്കാട് സ്വദേശി ശബരിയാണ് പൊലീസിന്‍റെ പിടിയിലായത്.
ആറ് വർഷം മുമ്പാണ് പ്രതി സമൂഹ മാധ്യമത്തിലൂടെ യുവതിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ യുവതിയിൽ നിന്ന് പ്രതി രണ്ട് ലക്ഷം രൂപ വാങ്ങിയെടുത്തു. പണം തിരിച്ച് നൽകാതെ മുങ്ങിയതോടെയാണ് യുവതി പ്രതിയ്‍ക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam