ലക്ഷങ്ങൾ വിലമതിക്കുന്ന ആനത്തേറ്റയും മ്ലാവിന്റെ കൊമ്പുമായി മൂന്നുപേർ വനപാലകരുടെ പിടിയിൽ

Published : Feb 18, 2022, 11:08 PM IST
ലക്ഷങ്ങൾ വിലമതിക്കുന്ന ആനത്തേറ്റയും മ്ലാവിന്റെ കൊമ്പുമായി മൂന്നുപേർ വനപാലകരുടെ പിടിയിൽ

Synopsis

മൂന്നാർ മേഖലയിൽ വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘം സജീവമകുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് വനപാലക സംഘം നടത്തിയ പരിശോധനയിൽ നാല് ആനത്തേറ്റയും മ്ലാവിൻ്റ കൊമ്പും പിടികൂടി

മൂന്നാർ: മൂന്നാർ മേഖലയിൽ വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘം സജീവമകുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് വനപാലക സംഘം നടത്തിയ പരിശോധനയിൽ നാല് ആനത്തേറ്റയും മ്ലാവിൻ്റ കൊമ്പും പിടികൂടി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ദേവികുളത്തു വെച്ച് വനപാലക സംഘത്തിന്റെ ഫ്ലയിങ് സ്കോട് നടത്തിയ പരിശോധനയിലാണ് ഓട്ടോയിൽ തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച വന്യമൃഗങ്ങളുടെ അവയവങ്ങൾ കണ്ടെത്തിയത്. 

സംഭവുമായി ബന്ധപ്പെട്ട്   ഓട്ടോ ഉടമയും ചൊക്കനാട് കോളനി സ്വദേശിയുമായ പ്രേംകുമാർ [36] ഇയാളുടെ സഹായി നവരാജ് [41]  ഇവ നൽകിയ ഇടനിലക്കാരൻ ദേവികുളം കോളനി സ്വദേശി പാണ്ഡിദുരൈ [38] എന്നിവരെ സംഘം അറസ്റ്റ് ചെയ്തത്. രാവിലെയാണ് ഫ്ലയിങ് സംഘത്തിന് ഓട്ടോയിൽ ആനതേറ്റയും മ്ലാവിന്റെ കൊമ്പും കടത്തുന്നതായി രഹസ്യവിവരം ലഭിച്ചത്. തുടർന്ന് സംഘം ദേശീയ പാതയിൽ വാഹന പരിശോധന ആരംഭിച്ചു.

ഉച്ചയോടെ ഓട്ടോയിൽ കടത്താൻ ശ്രമിച്ച വന്യമൃഗങ്ങളുടെ ലക്ഷങ്ങൾ വിലമതിക്കുന്ന ആനത്തേറ്റയും മ്ലാവിൻ്റ കൊമ്പും കണ്ടെടുത്തത്. ഓട്ടോ ഉടമ പ്രേംകുമാർ സുഹൃത്ത് പാണ്ഡിദുരൈ എന്നിവരെ ചോദ്യം ചെയ്തതോടെയാണ് ഇടനിലക്കാരൻ നവ രാജാണ് ഇവ നൽകിയതെന്ന് മനസിലായാണ്. 

ഇതോടെ പ്രതികളെ ഉപയോഗിച്ച് നവരാജിനെ വനപാലകർ ഫോണിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ദേവികുളം റേഞ്ച് ഓഫീസർ അരുൺ മഹാരാജ, ഫ്ലയിങ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജെയ്സൺ, ബിഎഫ്ഒമാരായ ശരൺ കുമാർ, ശിവപ്രസാദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. കേടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.

അടിമാലി മുൻ റേഞ്ച് ഓഫീസർക്ക് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്ത്, വിജിലൻസ് പരിശോധനയിൽ നിർണായക കണ്ടെത്തൽ

ഇടുക്കി: മരം മുറി (Tree Felling) വിവാദത്തെ തുടർന്ന് നടപടി നേരിട്ട അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന് വരുമാനത്തിന്റെ (vigilance) 304 ഇരട്ടി സ്വത്തുണ്ടെന്ന് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. ജോജി ജോണിന്റെ (Joji john) തേക്കടിയിലെ വീട്ടിലും റിസോർട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു. 

അടിമാലി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ റേഞ്ച് ഓഫീസറായിരിക്കെ ജോജി ജോൺ കോടിക്കണക്കിനു രൂപയുടെ സ്വത്ത് സമ്പാദിച്ചതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇത് ശരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന വിജിലൻസ് എറണാകുളം സ്പെഷ്യൽ യൂണിറ്റ് ഇയാൾക്കെതിരെ കേസെടുത്തു. തുടർന്നാണ് സ്പെയൽ സെൽ ഡിവൈഎസ്പി ടി യു സജീവന്റെ നേതൃത്വത്തിൽ ജോജിയുടെ വീട്ടിലും തേക്കടിയിൽ ഇയാളുടെ അമ്മയുടെ പേരിലുള്ള റിസോർട്ടിലും പരിശോധന നടത്തിയത്. 

സ്വത്ത് സംബന്ധിച്ച രേഖകളും ബാങ്ക് പാസ് ബുക്കുകളും ബാങ്കിടപാടുകളുടെ രേഖകളും വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്ക് ശേഷമേ കൃത്യമായി എത്ര അനധികൃത സ്വത്ത് ഉണ്ടെന്ന് വ്യക്തമാകുകയുള്ളുവെന്ന് വിജിലൻസ് സംഘം പറഞ്ഞു. വീട്ടിലും റിസോർട്ടിലുമുള്ള തടിയുപകരണങ്ങൾളിലും മറ്റും വിദഗ്ദധരുടെ സാഹയത്തോടെ പരിശോധന നടത്തും. അടിമാലി റേഞ്ച് ഓഫീസറായിരിക്കെ മരം മുറിക്കാനായി 62 പാസ്സുകളും അധികചുമതല വഹിച്ചിരുന്ന നേര്യമംഗലം റേഞ്ചിൽ 92 പാസുകളും അനധികൃതമായി നൽകിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. മങ്കുവയിലെ പുറമ്പോക്ക് ഭൂമിയിൽ നിന്നും തേക്കുതടി വെട്ടി കടത്തിയതായും കണ്ടെത്തിയിരുന്നു. ഇവയിൽ ചിലത് തേക്കിയിലെ റിസോർട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് ഡിസംബർ മാസത്തിൽ വനം വകുപ്പ് ഇയാള സസ്പെൻഡ് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്