ചാവക്കാട് നിന്ന് മൽസ്യബന്ധനത്തിന് പോയ മൂന്ന് പേരെ കടലിൽ കാണാതായി, തിരച്ചിൽ തുടരുന്നു

Published : Dec 13, 2022, 03:12 PM IST
ചാവക്കാട് നിന്ന്  മൽസ്യബന്ധനത്തിന് പോയ മൂന്ന് പേരെ കടലിൽ കാണാതായി, തിരച്ചിൽ തുടരുന്നു

Synopsis

ഉച്ചയായിട്ടും കാണാതായപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. മുനക്കക്കടവ് കോസ്റ്റൽ പൊലീസും ഫിഷറീസുമാണ് തിരച്ചിൽ നടത്തുന്നത്

തൃശൂർ : ചാവക്കാട് നിന്ന് കടലിൽ മൽസ്യബന്ധനത്തിന് പോയ മൂന്ന് പേരെ കാണാതായി. എടക്കഴിയൂർ സ്വദേശി വലിയതറയിൽ മൻസൂർ, കുളച്ചൽ സ്വദേശികളായ ബാലൻ, ചന്ദ്രൻ എന്നിവരെയാണ് കാണാതായത്.  എടക്കഴിയൂർ കടപ്പുറത്ത് നിന്ന് ഇന്നലെയാണ് മത്സ്യബന്ധനത്തിനായി പോയത്. പുളിക്കുന്നത്ത് അസീസിൻറെ ഉടമസ്ഥതയിലുള്ളതായിരുന്നു ഫൈബർ വള്ളം. രാവിലെ എട്ടരയോടെ തിരിച്ചെത്തേണ്ടതായിരുന്നു. ഉച്ചയായിട്ടും കാണാതായപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. മുനക്കക്കടവ് കോസ്റ്റൽ പൊലീസും ഫിഷറീസുമാണ് തിരച്ചിൽ നടത്തുന്നത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് അട്ടിമറി മണക്കുന്നുവോ, എൻഡിഎ മുന്നേറുന്നു
ആശുപത്രിയിൽ മദ്യലഹരിയിൽ ഡോക്‌ടറുടെ അഭ്യാസം, രോഗികൾ ഇടപെട്ടു, പൊലീസ് എത്തി അറസ്റ്റ് ചെയ്തു