തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

By Web TeamFirst Published Jun 21, 2021, 8:01 AM IST
Highlights

കാഞ്ഞിരപ്പളി സ്വദേശി മനോജ് കുമാറിനെയും ഭാര്യയെയും മകളെയുമാണ് മരിച്ച നിലയിൽ കണ്ടത്തിയത്. ഇന്നലെ രാത്രി ബോധരഹിതനായി കണ്ടെത്തിയ മനോജിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം നന്ദൻകോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാര്‍, ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്.

ഇന്നലെ രാത്രി ബോധരഹിതനായി കണ്ടെത്തിയ മനോജിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു. അയൽവാസികൾ തിരികെയെത്തിയമ്പോൾ ഭാര്യയും മകളും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ചാലയിൽ സ്വർണപ്പണിക്കാരനായ മനോജിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ആത്മഹത്യ ആകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.

click me!