പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേർ വീടിന്‍റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ

Published : Oct 19, 2023, 07:42 AM ISTUpdated : Oct 19, 2023, 11:23 AM IST
പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേർ വീടിന്‍റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ

Synopsis

പുലർച്ചെ വീടിന്‍റെ അടുക്കളയിലാണ് മൂന്ന് പേരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

പാലക്കാട്: കുഴൽമന്ദം ആലിങ്കലിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  ആലിങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകൾ സുനില, മകൻ രോഹിത്, സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ വീടിന്‍റെ അടുക്കളയിലാണ് മൂന്ന് പേരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. 

രാവിലെ അഞ്ചു മണിയോടെ സിനിലയുടെ അമ്മ അടുക്കളയിലെത്തിയപ്പോഴാണ് മൂവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അമ്മയാണ്  പ്രദേശവാസികളെ വിവരമറിയിച്ചത്. ഉടൻ തന്നെ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടമുള്‍പ്പടെയുള്ള നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Read More : ഫുട്പാത്തിലേക്ക് പാഞ്ഞ് കയറി കാര്‍; യുവതിക്ക് ദാരുണാന്ത്യം, നാല് പേര്‍ ഗുരുതരാവസ്ഥയില്‍

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

PREV
click me!

Recommended Stories

പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്
ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു