കോഴിക്കോട് നഗരത്തില്‍ എക്സൈസ് റെയ്ഡ്; എം.ഡി.എം.എയും കഞ്ചാവും 35 ലിറ്റർ മദ്യവും പിടികൂടി

Published : Oct 22, 2022, 07:27 AM IST
കോഴിക്കോട് നഗരത്തില്‍ എക്സൈസ് റെയ്ഡ്; എം.ഡി.എം.എയും കഞ്ചാവും 35 ലിറ്റർ മദ്യവും പിടികൂടി

Synopsis

കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുമായി ചേർന്ന്  നടത്തിയ പരിശോധനയിലാണ് ബീച്ച് ഭാഗത്ത് വെച്ച് കഞ്ചാവും എംഡിഎംഎയുമായി രണ്ടുപേരെ പിടികൂടിയത്.

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ മൂന്ന് കേസുകളിലായി എംഡിഎംഎ മയക്കുമരുന്നും കഞ്ചാവും അനധികൃതമായി കടത്തിയ മദ്യവും പിടികൂടി. കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ സുധാകരന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും മദ്യവും പിടികൂടിയത്. മൂന്നു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുമായി ചേർന്ന്  നടത്തിയ പരിശോധനയിലാണ് ബീച്ച് ഭാഗത്ത് വെച്ച്  0.460 ഗ്രാം എം.ഡി.എം.എ യും 50 ഗ്രാം കഞ്ചാവുമായി കോഴിക്കോട് താലൂക്കിൽ കസബ അംശം വെള്ളയിൽ ദേശത്ത് തൊടിയിൽ വീട്ടിൽ  ഹാഷിം (45 ), 50 ഗ്രാം കഞ്ചാവുമായി കോഴിക്കോട് താലൂക്കിൽ കസബ അംശം പുതിയ കടവ് ദേശത്ത് സുനേറബിയ മൻസിൽ  സുബൈർ (54) എന്നിവരെ പിടികൂടിയത്.  രാത്രിയിൽ നടത്തിയ റെയ്ഡിലാണ്  35 ലിറ്റർ മദ്യം കാറിൽ കടത്തവെ ബാലുശ്ശേരി കണ്ണാടിപൊയിൽ സ്വദേശി സുബീഷ് (36) വയസ്സ് എന്നയാളെ  എക്സൈസ് പൊക്കിയത്.

കൂടാതെ പാവമണി റോഡിൽ വച്ച് അഞ്ച് ലിറ്റർ മദ്യവുമായി നടുവട്ടം സ്വദേശി സുനിൽകുമാറിനെയും എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മോഹൻദാസ് എംകെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സുമായി  ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 9.75 ലിറ്റർ ഗോവൻ മദ്യവും പിടികൂടി. ജില്ലയില്‍ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് വ്യക്തമാക്കി. പ്രിവന്‍റീവ് ഓഫീസർമാരായ മനോജ് പി, പ്രവീൺകുമാർ കെ,സിവിൽ എക്സൈസ് ഓഫീസർമാരായ വിവേക് കെ എം, ജുബീഷ് കെ, അസ്ലം,  മിനേഷ്, വനിതാ സിവിൽ  എക്സൈസ് ഓഫീസർ സിജിനി കെ ആർ, ഡ്രൈവർ എഡിസൺ കെ ജെ എന്നിവരും ഉണ്ടായിരുന്നു.

Read More :  സ്കൂട്ടര്‍ പിടിച്ചെടുത്ത് പൊലീസ്, റസീപ്റ്റ് നല്‍കിയത് വിനയായി; ഇപ്പോ ആകെ പൊല്ലാപ്പ്, ഇടപ്പെട്ട് കോടതി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാണിയ്ക്ക എണ്ണുന്നതിനിടെ 32,000 രൂപ തട്ടാൻ ശ്രമം; കോൺ​ഗ്രസ് പ്രാദേശിക നേതാവായ ദേവസ്വം ജീവനക്കാരൻ പിടിയിൽ
നീല നിറത്തിലുള്ള കാര്‍ ബൈക്കിന് വട്ടം വച്ചു; മധ്യവയസ്‌കനെ ആക്രമിച്ച് കവര്‍ന്നത് ഒന്‍പത് ലക്ഷം രൂപ