മലപ്പുറത്ത് കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്; തൃശൂരിൽ കാട്ടുപന്നി സ്കൂട്ടർ ഇടിച്ചിട്ടു

Published : May 19, 2023, 12:20 PM IST
മലപ്പുറത്ത് കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്; തൃശൂരിൽ കാട്ടുപന്നി സ്കൂട്ടർ ഇടിച്ചിട്ടു

Synopsis

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. 

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തൃശൂരിൽ  ചേലക്കര പൈങ്കുളത്ത് സ്കൂട്ടർ യാത്രികരെ കാട്ടുപന്നി തട്ടി രണ്ട് പേർക്ക് പരിക്ക്. സ്കൂട്ടറിൽ ഇടിച്ച് ജോലിക്ക് പോവുകയായിരുന്ന സഹോദരങ്ങൾക്കാണ് കാട്ടുപന്നിയുടെ ആക്രമണമേറ്റത്. പാഞ്ഞാൾ കാരപ്പറമ്പിൽ വീട്ടിൽ രാധ (33), പൈങ്കുളം കരിയാർകോട് വീട്ടിൽ രാകേഷ് (30)  എന്നിവർക്കാണ് പരിക്കേറ്റത്.  ഇവരെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. 

മലപ്പുറം നിലമ്പൂരിൽ തേൻ എടുക്കുന്നതിനിടെ ആദിവാസി യുവാവിന്  കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് സംഭവം.  തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത(40)ക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. കാലിന് പരുക്കേറ്റ വെളുത്തയെ മാഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

PREV
click me!

Recommended Stories

'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം