രണ്ട് ബാഗുകളിലായി ഒളിപ്പിച്ചത് 13 പൊതികള്‍; കൊല്ലം റെയിൽവേ സ്റ്റേഷനിൽ മൂന്ന് സ്ത്രീകൾ പിടിയിൽ, 23 കിലോ കഞ്ചാവ് പിടികൂടി

Published : Aug 26, 2025, 03:12 PM IST
ganja arrest

Synopsis

23 കിലോ കഞ്ചാവുമായി ജാർഖണ്ട് സ്വദേശികളായ മൂന്ന് സ്ത്രീകൾ പിടിയിൽ. റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിൽ എത്തിച്ച കഞ്ചാവ് കണ്ടെത്തിയത്.

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി ജാർഖണ്ട് സ്വദേശികളായ മൂന്ന് സ്ത്രീകൾ പിടിയിൽ. ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരാണ് പിടിയിലായത്. റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിൽ എത്തിച്ച കഞ്ചാവ് കണ്ടെത്തിയത്. 13 പൊതികളാക്കി ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. തിരുവനന്തപുരത്ത് ഉണക്കമീൻ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രതികളാണ് കച്ചവടത്തിനായാണ് കഞ്ചാവ് എത്തിച്ചത്.

അതേസമയം, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തായ്ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശിയായ സിബിനെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു. രാജ്യാന്തര മാർക്കറ്റിൽ 4 കോടിയോളം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് സിബിനിൽ നിന്നും പിടികൂടിയത്. ഇയാൾ മുമ്പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഭക്ഷ്യവസ്തുവിന്റെ പായ്ക്കറ്റിലാക്കിയായിരുന്നു ഇയാൾ ഹൈബ്രിഡ് കഞ്ചാവ് കടത്തിയത്.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്