പച്ചക്കറിക്ക് വില കൂടുതൽ ആണെന്ന് പറഞ്ഞ് കടയിൽ കയറി പരാക്രമം; മൂന്ന് യുവാക്കൾ പിടിയിൽ

Published : Sep 16, 2026, 01:30 AM IST
vegetable shop ruckus

Synopsis

കോട്ടയം മണർകാട് കവലയിലെ പച്ചക്കറി കടയിൽ വില കൂടുതലാണെന്ന് ആരോപിച്ച് യുവാക്കളുടെ പരാക്രമം. മദ്യലഹരിയിലായിരുന്ന മൂന്നംഗ സംഘം കടക്കാരനെയും നാട്ടുകാരെയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

കോട്ടയം: പച്ചക്കറിക്ക് വില കൂടുതൽ ആണെന്ന് ആരോപിച്ച് കടയിൽ കയറി യുവാക്കളുടെ പരാക്രമം. കോട്ടയം മണർകാട് കവലയിലെ പച്ചക്കറി കടയിൽ ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി.

കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ സംഘം ആദ്യം കടക്കാരനെ അസഭ്യം പറഞ്ഞെന്നും പിന്നീട് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആണ് പരാതി. കടയിലെ സാധനങ്ങളുടെ വില ചോദിച്ച ശേഷം കൂടുതലാണെന്ന് പറഞ്ഞായിരുന്നു ആക്രോശം. കടയിലെത്തിയ മറ്റുള്ളവരെയും സമീപത്തെ കടയിൽ എത്തിയവരെയും ഇവർ അസഭ്യം പറഞ്ഞു. കടക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച യുവാക്കളെ പിടിച്ചുമാറ്റി.

മണർക്കാട് സ്വദേശികളായ വിഷ്ണു, ബിബിൻ, ശരത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാട്ടുകാർ ചേർന്നാണ് മൂന്ന് പേരെയും പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. മൂന്നു പേരും മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുലർച്ചെ 1.10, തിരുവനന്തപുരത്ത് പമ്പ് ഓപ്പറേറ്റർക്ക് നേരെ കുരുമുളക് സ്പ്രേ ചെയ്ത് സ്വർണ മാല കവർന്നു; പ്രതികൾക്കായി അന്വേഷണം
ആഘോഷ ദിവസങ്ങളില്‍ കട തുറക്കേണ്ടി വരുന്ന വ്യാപാരികള്‍ക്കായി ഒരുക്കുന്ന ഓണസദ്യ 15ാം വര്‍ഷത്തിലേക്ക്; വ്യത്യസ്തമായി ഈ വ്യാപാരി കൂട്ടായ്മ