കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു: ഇളതുരുത്ത് റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തുന്നു; ജാഗ്രതാ നിർദ്ദേശം

Published : Aug 03, 2026, 12:21 PM IST
river

Synopsis

തൃശ്ശൂരിൽ ശക്തമായ മഴയെ തുടർന്ന് കരുവന്നൂർ പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് നില കടന്നു.

തൃശ്ശൂർ : തൃശ്ശൂരിലും മഴ ശക്തം. കരുവന്നൂർ പുഴയിൽ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പായ 3.318 മീറ്റർ കടന്ന് 3.588 മീറ്ററായി ഉയർന്നു. ഇതിനെത്തുടർന്ന്, ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കുന്നു ഇല്ലിക്കൽ റെഗുലേറ്ററിന്റെ താഴ്ന്ന പ്രദേശങ്ങളായ കാറളം, അരിമ്പൂർ, പാറളം, അന്തിക്കാട്, മണലൂർ, ചാഴൂർ, ചേർപ്പ്, താന്ന്യം എന്നീ പഞ്ചായത്തുകളിലും പ്രദേശത്തെ കോൾ പടവുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തം, കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിൽ മുങ്ങി, ആലപ്പുഴയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം: പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം