തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം, 30 ലേറെ പേർക്ക് പരിക്ക്, യാത്രക്കാരിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ

Published : Aug 18, 2023, 09:16 AM ISTUpdated : Aug 18, 2023, 09:51 AM IST
തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം, 30 ലേറെ പേർക്ക് പരിക്ക്, യാത്രക്കാരിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ

Synopsis

സ്കൂൾ, കോളജ് വിദ്യാർഥികളാണ് ബസിലുണ്ടായിരുന്ന ഭൂരിഭാഗം യാത്രക്കാരും. ഇവരിൽ ഒരാളുടെ പരിക്ക് സാരമുള്ളതാണ്. 

തൃശൂർ : തൃശൂർ കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃപ്പയാറിൽ നിന്നും പുറപ്പെട്ട് തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. രാവിലെയായതിനാൽ അമ്പതിലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവരിൽ 30 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ, കോളജ് വിദ്യാർഥികളും രാവിലെ ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. ഇവരിൽ ഒരാളുടെ പരിക്ക് സാരമുള്ളതാണ്. റോഡ് പണി നടക്കുന്ന സ്ഥലമാണെന്നാണ് യാത്രക്കാരിൽ നിന്നും ലഭിക്കുന്ന വിവരം. 

updating...

asianetnews

PREV
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ