തൃശൂരിൽ കാപ്പാ കേസ് പ്രതി അയൽവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

Published : Jan 13, 2025, 08:10 PM ISTUpdated : Jan 13, 2025, 09:09 PM IST
തൃശൂരിൽ കാപ്പാ കേസ് പ്രതി അയൽവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

Synopsis

തൃശൂർ മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി. മാള കുരുവിലശ്ശേരിയിൽ ആണ് കൊലപാതകം നടന്നത്. കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്.

തൃശൂര്‍:തൃശൂർ മാള കുരുവിലശ്ശേരിയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ വീട്ടിൽ കയറി  തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ട പ്രമോദാണ് മാള സ്വദേശിയായ പഞ്ഞിക്കാരൻ തോമസിനെ കൊലപ്പുത്തിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പൊലീസ് പിടികൂടി.

ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മാള കുരുവിലശേരി സ്വദേശിയായ 54കാരൻ തോമസിനെ വീട്ടിൽക്കയറി പലക കൊണ്ട് മർദ്ദിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അയൽവാസിയായ പ്രമോദാണ് പ്രതി. കാപ്പ ചുമത്തി നാടുകടത്തപ്പെട്ടതിന് ശേഷം ഏകദേശം രണ്ടു മാസം മുൻപാണ് പ്രതി പ്രമോദ് നാട്ടിൽ തിരിച്ചെത്തിയത്. മാള സ്റ്റേഷനിൽ ഇയൽക്കെതിരേ നിരവധി കേസുകൾ നിലവിലുണ്ട്.

പല കാരണങ്ങൾ കൊണ്ട് ഇരുവരും തമ്മിൽ വർഷങ്ങളായി ശത്രുതയിലായിരുന്നു. കൊലപാതകത്തിനു മുമ്പ് ഇരുവരും വഴക്കിടുന്നത് നാട്ടുകാർ കണ്ടിരുന്നു. തോമസും ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. പലകകൊണ്ട് തലയ്ക്കടിച്ചാണ് കൊന്നതെന്ന് പൊലീസ് പറയുന്നു. കൊലയ്ക്കു ശേഷം പ്രമോദ് ഒളിവിൽ പോയി. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ നിന്ന് പ്രമോദിനെ നാടകീയമായി പിടികൂടുകയായിരുന്നു. ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയത്. പകയും വൈരാഗ്യവുമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രമോദിനെതിരെ മാള പോലീസ് കൊലക്കുറ്റത്തിന്  കേസെടുത്തിട്ടുണ്ട്.

കായംകുളത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ സംഭവം ; യാത്രക്കാർക്ക് അറിയിപ്പുമായി പൊലീസ്, ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

ഹണി റോസിന്‍റെ പരാതി; രാഹുൽ ഈശ്വറിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ പൊലീസിന്‍റെ നിലപാട് തേടി ഹൈക്കോടതി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ