ഭാര്യയെ നിലവിളക്ക് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം, തൃശൂരിൽ ഭർത്താവ് പിടിയിൽ

Published : May 19, 2025, 10:15 PM IST
ഭാര്യയെ നിലവിളക്ക് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം, തൃശൂരിൽ ഭർത്താവ് പിടിയിൽ

Synopsis

പ്രബീഷ് അടിപിടിക്കേസിലും, പൊതുസ്ഥലത്ത് സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകൾ കാണിച്ച കേസിലെയും പ്രതിയാണ്.

തൃശൂർ: ഭാര്യയെ നിലവിളക്ക് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മേത്തല കനംകുടം സ്വദേശി പുതിയേടത്ത് വീട്ടിൽ പ്രബീഷ് (39) നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഭാര്യ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും, പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.

അറസ്റ്റിലായ പ്രബീഷ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലും, പൊതുസ്ഥലത്ത് സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകൾ കാണിച്ച കേസിലെയും പ്രതിയാണ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സാലിം.കെ, കശ്യപൻ, എസ്സിപിഒമാരായ ജിജിൻ ജയിംസ്, ധനേഷ്, സിപിഒ  വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.
 

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി