സുരേഷിന് വീടിനി സ്വപ്നമല്ല, യാഥാർത്ഥ്യം! തണലായി യുകെ മലയാളി അസോസിയേഷൻ; തുണയായത് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത

Published : May 09, 2024, 07:51 AM ISTUpdated : May 09, 2024, 01:17 PM IST
സുരേഷിന് വീടിനി സ്വപ്നമല്ല, യാഥാർത്ഥ്യം! തണലായി യുകെ മലയാളി അസോസിയേഷൻ; തുണയായത് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത

Synopsis

അരയ്ക്കു താഴെ തളര്‍ന്ന് പോയ സുരേഷും അമ്മയും അടങ്ങുന്ന കുടുംബം ഒരു ടാർപോളിൻ മേഞ്ഞ കൂരയ്ക്ക് കീഴിലാണ് കഴിഞ്ഞിരുന്നത്. 

തൃശ്ശൂർ: അരയ്ക്കു താഴെ തളർന്ന് ഒരു വീടെന്ന സ്വപ്നവുമായി ജീവിച്ച പഴയന്നൂരെ സുരേഷിന് സ്വപ്ന സാക്ഷാത്കാരം. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കണ്ട യുകെ യിലെ മലയാളി കൂട്ടായ്മയായ ചെൽറ്റൻ ഹാം മലയാളി അസോസിയേഷനാണ് പത്തുലക്ഷം രൂപ മുടക്കി വീട് നിർമ്മിച്ച് നൽകിയത്. രാവിലെ 9 ന് റവന്യൂ മന്ത്രി കെ. രാജൻ താക്കോൽ ദാനം നിർവ്വഹിക്കും. ജനപ്രതിനിധികളും പ്രവാസി മലയാളി സംഘടനാ ഭാരവാഹികളും സംബന്ധിക്കും 

ലൈഫ് പദ്ധതിയില്‍ പേരുണ്ടായിട്ടും സുരേഷിന് വീട് ലഭിച്ചിരുന്നില്ല. അരയ്ക്കു താഴെ തളര്‍ന്ന് പോയ സുരേഷും അമ്മയും അടങ്ങുന്ന കുടുംബം ഒരു ടാർപോളിൻ മേഞ്ഞ കൂരയ്ക്ക് കീഴിലാണ് കഴിഞ്ഞിരുന്നത്. കോൺഗ്രസ് ഭരിക്കുന്ന പഴയന്നൂർ പഞ്ചായത്തിന്റെ പട്ടികയിൽ പേരുണ്ടായിരുന്നു. പക്ഷെ പദ്ധതി മുടങ്ങിയതോടെ അവർ കൈവിട്ടു. ഒരു തണൽ എന്ന സുരേഷിന്‍റെയും അമ്മയുടെയും സ്വപ്നമാണ്  ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. സുരേഷിന്റെ ദുരിത ജീവിതത്തെക്കുറിച്ച് ഒന്നരവർഷം മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുവിട്ടിരുന്നു. ഇന്ന് സുരേഷിന്റെ വീടിന്റെ പാല്കാച്ചൽ നടക്കും.


 

PREV
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്