തൃശൂര്‍ പൂരം: ഇക്കുറിയും പൂരവിളംബരത്തിന് തിടമ്പേറ്റാന്‍ ശിവകുമാര്‍ തന്നെ

Published : Apr 22, 2025, 02:00 PM IST
തൃശൂര്‍ പൂരം: ഇക്കുറിയും പൂരവിളംബരത്തിന് തിടമ്പേറ്റാന്‍ ശിവകുമാര്‍ തന്നെ

Synopsis

തൃശൂര്‍ പൂരം ഘടകപൂരങ്ങള്‍ക്കുള്ള ധനസഹായം പൂരം കൊടിയേറ്റത്തിനു മുന്‍പായി വിതരണം ചെയ്യുന്നതിനും സമയ ക്രമങ്ങളില്‍ കൃത്യത പാലിക്കുന്നതിനും കൊടിയേറ്റം മുതല്‍ പൂരം, ഉത്രം കൂടിയുള്ള ദിവസങ്ങളില്‍ എല്ലാ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഘടകപൂരങ്ങള്‍ക്കും നിത്യ ചടങ്ങുകള്‍ക്കുള്ള ആനകളെ നല്‍കുന്നതിനും തീരുമാനിച്ചു. 

തൃശൂര്‍: നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കെ ഗോപുരനട തുറന്ന് പൂര വിളംബരം നടത്തുന്നതിന് ഇക്കുറിയും ശിവകുമാര്‍ തന്നെ ആണെന്ന്  കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഘടകപൂര ആഘോഷ കമ്മിറ്റികളുമായി നടന്ന ആലോചനാ യോഗത്തില്‍ തീരുമാനിച്ചു. തൃശൂര്‍ പൂരം ഘടകപൂരങ്ങള്‍ക്കുള്ള ധനസഹായം പൂരം കൊടിയേറ്റത്തിനു മുന്‍പായി വിതരണം ചെയ്യുന്നതിനും സമയ ക്രമങ്ങളില്‍ കൃത്യത പാലിക്കുന്നതിനും കൊടിയേറ്റം മുതല്‍ പൂരം, ഉത്രം കൂടിയുള്ള ദിവസങ്ങളില്‍ എല്ലാ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഘടകപൂരങ്ങള്‍ക്കും നിത്യ ചടങ്ങുകള്‍ക്കുള്ള ആനകളെ നല്‍കുന്നതിനും തീരുമാനിച്ചു. 

യോഗത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബോര്‍ഡംഗം അഡ്വ. കെ.പി. അജയന്‍, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മിഷ്ണര്‍ കെ. സുനില്‍കുമാര്‍, അസി. കമ്മിഷ്ണര്‍ എം. മനോജ് കുമാര്‍, ദേവസ്വം ഓഫീസര്‍മാര്‍, ഘടകപൂരങ്ങളായ കുറ്റൂര്‍, അയ്യന്തോള്‍, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, ലാലൂര്‍, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, പനമുക്കുംപ്പിള്ളി ക്ഷേത്ര പൂരാഘോഷ കമ്മിറ്റി ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി